കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ഘട്ടത്തിലേക്ക് അടുക്കവേ പോയന്റ് പട്ടികയില്‍ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തി. 901 പോയന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. കണ്ണൂരിന് നിലവില്‍ 897 പോയന്റാണുള്ളത്.
ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂരിനെ അവസാന ദിനം രാവിലെയാണ് കോഴിക്കോട് പിന്നിലാക്കിയത്. സമാപന ദിവസമായ തിങ്കളാഴ്ച പത്ത് മത്സരങ്ങളാണ് ബാക്കിയുള്ളത്.
893 പോയന്റുള്ള പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃശ്ശൂര്‍ 875, മലപ്പുറം 863 എന്നീ ജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 860 പോയന്റോടെ ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുണ്ട്. 234 പോയിന്റോടെ പാലക്കാട് ജില്ലയിലെ ആലത്തുര് ബിഎസ്എസ് ഗുരുകുലമാണ് സ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
Content Highlights: state school kalolsavam point table updates
Published: 08 Jan 2024, 07:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented