മലയാളം, ഉറുദു, അറബി സംഘഗാനങ്ങളിൽ എ ഗ്രേഡുമായാണ് മലപ്പുറം അരീക്കോട് സുല്ലമുസലം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മടങ്ങുന്നത്. ഹൈസ്കൂൾ വിഭാഗം മലയാളം, ഉറുദു, അറബി സംഘഗാനങ്ങളിലാണ് സുല്ലമുസലാമിന്റെ വിജയം. കഴിഞ്ഞ വർഷങ്ങളിലും ഈ നേട്ടമുണ്ടായിരുന്നു.

To advertise here,

നുഹാ സജീർ, റിസ റഹ്‌മത്ത്, റൈഷ ഗൈസ്, അഫ്രിൻ, റിസ കാരാട്ടിൽ, നഹറിൻ, മലീഹ പർവീൺ, ഫാത്തിമ ഹന്നത്, ഫഹ്‌മിത, ഫൈഹ, അയാന റഹ്‌മാൻ ഇവരാണ് ടീം അംഗങ്ങൾ. കേരളീയ പൈതൃകത്തെക്കുറിച്ചുള്ള മലയാളസംഘഗാനം ഷിജിൽ കൊടുങ്ങല്ലൂരാണ് രചിച്ചത്. ഗഫൂർ കൊളത്തൂരാണ് ഉറുദു സംഘഗാനം രചിച്ചത്. നസീർ ചെറുവാടിയും ഹസനത്തുമാണ് അറബിക് സംഘഗാനത്തിന്റെ രചയിതാക്കൾ.

സംഗീതാധ്യാപകൻ ഹക്കീം പുൽപ്പറ്റയുടെ കീഴിലാണ് പരിശീലനം. അറബിമാത്രം പഠിക്കുന്ന കുട്ടികളാണ് മറ്റു ഭാഷകളിലെ സംഘഗാനങ്ങളും ആലപിക്കുന്നത്. ഇവരാരും പാട്ട് പഠിച്ചവരല്ല എന്നതാണ് സവിശേഷത.