
കൊല്ലം: അച്ഛനും മകനും വിധികർത്താവായെത്തിയ അപൂർവ്വ വേദിയായി സംസ്ഥാന കലോത്സവത്തിൽ കഥകളി വേദി. കലാനിലയം ബാലകൃഷ്ണനും മകൻ കെ.സി.അരുൺ ബാബുവുമാണ് വിധികർത്താക്കളിലെ രക്തബന്ധമായത്. കലാനിലയം മോഹന വാര്യരായിരുന്നു മൂന്നാമത്തെ വിധി കർത്താവ്.യൂ ട്യൂബിൽ നാല്പത്തി നാല് ലക്ഷത്തിലധികം ആളുകൾ കണ്ട അജിത ഹരേ എന്ന സംഗീത ആൽബത്തിന്റെ നിർമ്മാതാവും സംവിധായകനും ഗായകനുമാണ് അരുൺ ബാബു. വൈറലായ ഈ ആൽബത്തോടെയാണ് അജിത ഹരേ പുതു സമൂഹം ഏറ്റെടുത്ത്.
സിനിമയിൽ നടനായും സംവിധായകനായും ഇതിനകം അരങ്ങേറി. കൊല്ലത്തെ കലോത്സവത്തിൽ അച്ഛനൊപ്പം വിധികർത്താവായിരിക്കുമ്പോൾ 1998-ൽ ഓട്ടൻതുള്ളലിൽ മത്സരിച്ചതിന്റെ ഓർമകൾ അരുൺ ബാബുവിലുണർന്നു. അന്ന് ടൗൺ യു.പി.എസിലായിരുന്നു വേദിയെന്നും അരുൺ ബാബു ഓർക്കുന്നു. കഥകളി സംഗീതത്തിലും കഥകളിയിലും ഓട്ടൻതുള്ളലിലും കലോത്സവ ജേതാവായിരുന്നു അരുൺ ബാബു. സദനം കഥകളി അക്കാദമിയിൽ കഥകളി പനവും ഒപ്പം കഥകളി സംഘീതത്തിൽ ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.
കഥകളി സംഗീതം വേഷം എന്നിവയിൽ ഗവേഷണവും നടത്തുന്നു. കേന്ദ്ര സർക്കാർ ഫെലോഷിപ്, സിസി.ആർ.ടി. സ്കോളർഷിപ് എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാന കലോത്സവ വേദികളിലെ സ്ഥിരം വിധികർത്താവായ അച്ഛനൊപ്പം താൻ മത്സരിച്ച കൊല്ലത്ത് വിധികർത്താവായെത്തിയ അനുഭവം രസകരമെന്ന് അരുൺ പറയുന്നു. അരുണിന്റെ സംഗീത ആൽബത്തിൽ കൃഷ്ണനായി വേഷമിട്ടത് അച്ഛനായിരുന്നു.
Content Highlights: father and son as kadhakali judges at school kalolsavam 2024
Published: 07 Jan 2024, 05:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented