ചേര്‍പ്പ്: തലമുറകളെ കഥകളി പരിചയപ്പെടുത്തിയ ചിറ്റൂര്‍മന അഡ്വ.സി.കെ. നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചത് ആത്മകഥ പൂര്‍ത്തിയാകുംമുന്‍പേ. ആറു പതിറ്റാണ്ട് കഥകളി ക്ലബ്ബിനെ നയിച്ച ഇദ്ദേഹത്തിന്റെ ആത്മകഥ എഴുതി പൂര്‍ത്തിയാകാറായിരുന്നു. 1965-ല്‍ തൃശ്ശൂര്‍ കഥകളി ക്ലബ്ബ് ആരംഭിച്ചതു മുതല്‍ ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ്, രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം. ക്ലബ്ബിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ചരിത്രരേഖ തയ്യാറാക്കിയിട്ടുണ്ട്. 760- ലധികം പരിപാടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു.
60-കൊല്ലത്തെ പത്രവാര്‍ത്തകളുടെ അപൂര്‍വശേഖരവും കൈവശമുണ്ടായിരുന്നു. കഥകളി ക്ലബ്ബ് പ്രസിദ്ധീകരിച്ച 56- സോവനീറുകളും കഥകളിയുടെ രംഗവിവരങ്ങളുമായിരുന്നു മറ്റൊരു ശേഖരം. സുവര്‍ണമുദ്ര നല്‍കി ആദരിച്ച കലാകാരന്മാരുടെ പേരുകള്‍, സോവനീറുകളുടെ മുഖചിത്രങ്ങള്‍, ക്ലബ്ബ് അവതരിപ്പിച്ച ആട്ടക്കഥകളുടെ പട്ടിക തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊണ്ട ചരിത്രരേഖ തയ്യാറാക്കി. അഡ്വ. പുഴങ്കര ബാലനാരായണനും ചേര്‍ന്നാണ് കഥകളിക്ലബ്ബിന്റെ നിയമാവലി തയ്യാറാക്കിയത്. ഓള്‍ കേരള കഥകളി ക്ലബ്‌സ് അസോസിയേഷന്റെ ബൈലോ തയ്യാറാക്കിയതും ഇദ്ദേഹമാണ്.
ചേര്‍പ്പിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചിറ്റൂര്‍ കുഞ്ഞന്‍ നമ്പൂതിരിപ്പാടിന്റെ മകനായ ഇദ്ദേഹം തായംകുളങ്ങര ക്ഷേത്രത്തിന്റെ ഊരാളനായിരുന്നു. അയ്യന്തോള്‍ മണത്തിട്ട വിഷ്ണു ക്ഷേത്രം ക്ഷേത്രസമിതി പ്രസിഡന്റായി ക്ഷേത്രത്തെ ജീര്‍ണ്ണാവസ്ഥയില്‍നിന്ന് മോചിപ്പിച്ചു.
തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂരില്‍ അഭിഭാഷകനായി തുടരുമ്പോഴും കലയ്ക്കുവേണ്ടി സമര്‍പ്പിതമായിരുന്നു ജീവിതം. പരേതയായ ലീല പൂമുള്ളി, മഹാകവി ഒളപ്പമണ്ണയുടെ ഭാര്യ ശ്രീദേവി ഒളപ്പമണ്ണ, ശാന്ത കുറൂര്‍, സുമ കാഞ്ഞൂര്‍, വാസുദേവന്‍ നമ്പൂതിരിപ്പാട്, പരേതനായ ഡോ. ശങ്കരന്‍ നമ്പൂതിരിപ്പാട്, ശ്രീകുമാരന്‍ നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് സഹോദരങ്ങള്‍.
Published: 29 Oct 2025, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented