
കൊല്ലം: എലികളെ കൊന്ന് എലിവാറ്റുണ്ടാക്കി കുടിച്ച് ഈ ലോകം മുഴുവന്‍ തന്റെ കാല്‍ക്കീഴിലാണെന്ന് അഹങ്കരിച്ച് നടന്ന സാഡിസ്റ്റ് പുരുഷു പൂച്ചയെ അവതരിപ്പിച്ച ദല ആര്‍എസ് ഹൈസ്‌ക്കൂള്‍ വിഭാഗം നാടകത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ശിവദാസ് പൊയില്‍കാവ് സംവിധാനം ചെയ്ത ഓസ്‌കാര്‍ പുരുഷുവെന്ന നാടകത്തിലായിരുന്നു മകള്‍ ദല തന്നെ ഓസ്‌കാര്‍ പുരുഷുവായി വേഷമിട്ടത്. മികച്ച പ്രകടനം കൊണ്ട് സദസ്സിനെ ഇളക്കി മറിച്ച തിരുവങ്ങൂര്‍ സ്‌കൂളിലെ ദലയും സംഘവും നാടകത്തിനപ്പുറമുള്ള വലിയ രാഷ്ട്രീയമായിരുന്നു മുന്നോട്ടു വെച്ചത്.
പതിമൂന്നാം വയസ്സില്‍ സ്‌കൂള്‍ നാടക വേദിയിലേക്ക് കയറിവന്ന ദല പക്ഷേ കുട്ടിക്കാലം മുതലേ കലോത്സവ നാടകങ്ങള്‍ കൊണ്ടുനടന്ന ആളാണ്. അച്ഛന്‍ ശിവദാസ് പൊയില്‍ക്കാവിന്റെ നാടകയാത്രകളില്‍ ഒന്നര വയസ്സ് മുതല്‍ കൂടെ നടന്നവള്‍. 2012 ല്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ 'കാന്താരിപ്പൊന്ന് ' നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പുമുതല്‍ പല നാടകങ്ങളുടെ കേരള യാത്രകളില്‍ കൂടെ കൂടി. കാക്ക,കറിവേപ്പില,എലിപ്പെട്ടി, അരേ മൈ ഗോഡ് തുടങ്ങി പിന്നീട് അച്ഛന്റെ എല്ലാ നാടകപ്പുരയിലും പങ്കാളിയായി.
അച്ഛന്‍ അധ്യാപകനായി ജോലി ചെയ്യുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇപ്പോള്‍ എട്ടാം ക്ലാസ്‌ക്കാരി ആയപ്പോള്‍ സ്‌കൂള്‍ നാടക അരങ്ങിലേക്ക് എത്തുകയാണ്. ഓസ്‌കാര്‍ പുരുഷു എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ പുരുഷുപൂച്ചയ്ക്ക് ജീവന്‍ നല്‍കുന്നത് ദലയാണ്. കൊയിലാണ്ടി സബ്ജില്ലാ കലോത്സവത്തില്‍ ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കഥകള്‍ എഴുതാറുണ്ട്. അമ്മ രഞ്ജന പയ്യോളി തുറയൂര്‍ ബി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര വിഭാഗം അധ്യാപികയാണ്.
Content Highlights: dhala selected as kalolsavam drama best actor
Published: 08 Jan 2024, 09:38 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented