കൊല്ലം: കലോത്സവ വേദിയില്‍ മത്സരാര്‍ഥികള്‍ അവതരിപ്പിച്ച നാടകം കണ്ട് അപ്‌ഡേറ്റ് ആവാന്‍ തന്റെ നാടക സുഹൃത്തുക്കളോട് ആവശ്യപ്പെട്ട് നടന്‍ അലന്‍സിയര്‍. വെള്ളിയാഴ്ച ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക മത്സരം കാണാനെത്തി മടങ്ങുംവഴിയാണ് അലന്‍സിയറിന്റെ പ്രതികരണം. കൂടുതല്‍ അപ്‌ഡേറ്റ് ആകാനാണ് താനും നാടകം കാണാന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

'കുട്ടികളുടെ പ്രകടനം നന്നായിരുന്നു. എന്റെ കുറേ നാടക സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. അവരൊക്കെ നാടകം കാണാന്‍ വന്നവരാണ്. ഞാന്‍ സിനിമാ നടനായതുകൊണ്ടാണ് ഫ്രണ്ടില്‍ ഇരുത്തിയത്. നാടകം കണ്ടിട്ട് ഞാന്‍ അവന്‍മാരോടൊക്കെ വിളിച്ചുപറഞ്ഞു, പിള്ളേരുടെ നാടകം കണ്ടിട്ട് അപ്‌ഡേറ്റ് ചെയ്യടാന്ന്. ഞാനും അപ്‌ഡേറ്റ് ചെയ്യാന്‍ വന്നതാണ്', അലന്‍സിയര്‍ പറഞ്ഞു.