കൊല്‍ക്കത്ത: ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി.ക്ക് ഒരു ഗോള്‍ ജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനെതിരെയാണ് കരുത്തരുടെ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി. ദിമിത്രിയോസ് ഡയമന്റാക്കോസാണ് ഗോള്‍ നേടിയത്.
ഒന്‍പതാം മിനിറ്റില്‍ ബോക്സിനുള്ളില്‍വെച്ച് മോഹന്ബഗാന് പ്രതിരോധത്തെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഉശിരന്‍ ഒരു ഷോട്ട്. ഡയമന്റാക്കോസിന്റെ ആ ഷോട്ടില്‍ ബഗാന് ഗോളി കെയ്ത്തിന് ഒന്നും ചെയ്യാനായില്ല. മൂന്ന് മോഹന്‍ ബഗാന് കളിക്കാരെ മറികടന്നായിരുന്നു ഗോള്‍നേട്ടം. കളിയുടെ തുടക്കത്തില്‍ത്തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചാണ് കളിച്ചത്.
ആദ്യ ഗോള്‍ പിറക്കുന്നതിനു മുമ്പേതന്നെ മികച്ച രണ്ടവസരം ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. ഒരു ഗോള്‍ വീണതോടെ മോഹന്‍ ബഗാനും ഉണര്‍ന്ന് കളിച്ചു. മൂര്‍ച്ചയുള്ള നീക്കങ്ങള്‍ ബഗാന് നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെയോ ഗോളി സച്ചിന് സുരേഷിനെയോ മറികടക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ഇരു ടീമും കാര്യമായിത്തന്നെ ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. പക്ഷേ, ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. ബുധനാഴ്ചത്തെ ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഗോവയെ മറികടന്ന് ഒന്നാമതെത്തി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
12 മത്സരങ്ങളില്‍നിന്ന് എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വികളുമായി 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. രണ്ടാമതുള്ള ഗോവയ്ക്ക്, ഒന്‍പത് കളികളില്‍നിന്ന് ഏഴ് ജയവും രണ്ട് സമനിലയുമാണുള്ളത്-23 പോയിന്റ്.
Content Highlights: kerala blasters fc mohun bagan fc, isl
Published: 27 Dec 2023, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented