ഐപിഎൽ ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ശാര്‍ദൂല്‍ ഠാക്കൂർ ഒരോവറിൽ എറിഞ്ഞത് പതിനൊന്ന് പന്തുകൾ. മത്സരത്തിന്റെ 13-ാം ഓവറിലാണ് ക്യാപ്റ്റൻ ഋഷബ് പന്തിനെ നിരാശനാക്കിക്കൊണ്ട് ശാര്‍ദൂല്‍ തുടർച്ചയായി അഞ്ച് വൈഡുകൾ എറിഞ്ഞത്. ശാർദുലിനെ നോക്കി അതൃപ്തി പ്രകടമാക്കുന്ന ക്യാപ്റ്റന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
ലഖ്നൗ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ 48 പന്തിൽ 90 റൺസ് വേണമെന്നിരിക്കെയാണ് ഷാർദുൽ പന്തെറിയാനെത്തുന്നത്. തുടർന്ന്, ആദ്യ അഞ്ച് പന്തുകളും താരം വൈഡെറിഞ്ഞു. ഇതോടെ, ക്യാപ്റ്റൻ തന്റെ അതൃപ്തി പ്രകടമാക്കി. ഈ സീസണിൽ മികച്ച ഫോമിൽ തുടരുന്ന ശാർദൂലിന് പിന്നീട് ഓവറിൽ താളം കണ്ടെത്താനായെങ്കിലും. നാലാം പന്തിൽ രഹാനെ ബൗണ്ടറി പായിച്ചു. എന്നാൽ, ആറാം പന്തിൽ മികച്ച ഫോമിൽ തുടരുന്ന രഹാനെയെ പുറത്താക്കി താരം ടീമിന് ആവശ്യമായ ബ്രേക്ക് ത്രൂ നൽകി.
അതേസമയം, കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് നാല് റൺസിന് വിജയിച്ചു. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 239 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ, പോയന്റ് ടേബിളിൽ ലഖ്നൗ നാലാം സ്ഥാനത്തേക്കുയർന്നു. ആറാം സ്ഥാനത്താണ് കൊൽക്കത്ത.
Content Highlights: Shardul Thakur bowled 11 balls in an over against KKR
Published: 08 Apr 2025, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented