
കൊല്ക്കത്ത: ഐപിഎല് താരലേലത്തില് പണം വാരിയതിന്റെ സന്തോഷത്തില് വെസ്റ്റിന്ഡീസ് ടീമിലെ സഹതാരങ്ങള്ക്ക് പിസ പാര്ട്ടി ഒരുക്കി നിക്കോളാസ് പുരന്. 15000 രൂപയ്ക്ക് 15 പിസയാണ് താരം കൂട്ടുകാര്ക്കായി വാങ്ങിയത്. ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയുടെ ഭാഗമായി കൊല്ക്കത്തയില് ടീമിനൊപ്പം ബയോ ബബ്ളിലാണ് പുരന്.
ബയോ ബബ്ളിനുള്ളില് പാര്ട്ടി ഒരുക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ടീം താമസിക്കുന്ന ഹോട്ടലിലെ ഷെഫിനോട് പ്രത്യേകം പറഞ്ഞ് 15 പിസകള് തയ്യാറാക്കുകയായിരുന്നു. പിസ അടങ്ങിയ ബോക്സുകള് സാനിറ്റൈസ് ചെയ്താണ് ഹോട്ടല് അധികൃതര് പുരന് കൈമാറിയത്.
ഈ ആഘോഷത്തിന് പിന്നാലെ പുരന് ഷോക്കേല്ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മൊബൈല് ചാര്ജറില് നിന്നാണ് താരത്തിന് ഷോക്കേറ്റത്. കൈയിലുള്ള ചാര്ജര് കേടുവന്നതോടെ ഹോട്ടല് അധികൃതരില് നിന്ന് താരം പുതിയ ചാര്ജര് വാങ്ങുകയായിരുന്നു. സാനിറ്റൈസ് ചെയ്ത ഈ ചാര്ജര് ഉണങ്ങുന്നതിന് മുമ്പ് ഉപയോഗിച്ചതാണ് ഷോക്കിന് കാരണം.
ഐപിഎല് താരലേലത്തില് ആരാധകരെ ഞെട്ടിച്ചാണ് സണ്റൈസേഴ്സ് ഹൈദരാബാദ് വിന്ഡീസ് ബാറ്ററെ വാങ്ങിയത്. കഴിഞ്ഞ സീസണില് പഞ്ചാബ് കിങ്സിനായി 7.72 ശരാശരിയില് വെറും 85 റണ്സ് മാത്രമാണ് പുരന് നേടിയത്. എന്നിട്ടും താരത്തെ 10.75 കോടി രൂപ മുടക്കി ഹൈദരാബാദ് തട്ടകത്തിലെത്തിച്ചു.
Content Highlights: West Indies Star Nicholas Pooran's Rs 15,000 Pizza Party Over SunRisers Hyderabad Move
Published: 16 Feb 2022, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented