
പിലാത്തറ: സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ധീരസ്മരണ ഉണർത്തുന്ന ബ്രിട്ടീഷ് തടവറയെന്ന കണ്ടോന്താറിലെ ജയിൽ ദേശസ്നേഹികൾക്ക് ആവേശമായി നിലകൊള്ളുന്നു. സ്വാതന്ത്ര്യസമര സേനാനികളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച ഈ ജയിലറ പുരാവസ്തുവകുപ്പിന് കീഴിൽ ഇപ്പോൾ ചരിത്രസ്മാരകമാക്കി സംരക്ഷിച്ചുവരികയാണ്. കണ്ടോന്താർ സ്കൂളിനടുത്താണ് നൂറുവർഷം മുൻപ് നിർമിച്ച തടങ്കൽ പാളയം കണ്ടോന്താർ ജയിൽ എന്ന പേരിൽ തലയുയർത്തി നില്ക്കുന്നത്. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഈ ജയിൽ.
റോഡും വാഹനസൗകര്യവും കുറവായിരുന്ന അക്കാലത്ത് ഉൾനാടൻ പ്രദേശങ്ങളിലെ സ്വാതന്ത്ര്യസമര തടവുകാരെ പയ്യന്നൂരിലെത്തിക്കാൻ പ്രയാസമായിരുന്നു. അതിനാലാണ് ബ്രിട്ടീഷ് സർക്കാർ കടന്നപ്പള്ളി കണ്ടോന്താറിൽ ജയിലറ നിർമിച്ചത്. പയ്യന്നൂരിൽനിന്ന് പെരുമ്പ വണ്ണാത്തി പുഴയിലൂടെ തോണിയാത്ര ചെയ്താണ് മജിസ്ട്രേറ്റ് ഇവിടെയെത്തി തടവിലായവർക്ക് ശിക്ഷ വിധിച്ചിരുന്നത്.
കല്ലു കെട്ടി ഓടുമേഞ്ഞ ഇരുമുറികളാണ് ഈ ജയിലിനുള്ളത്. ബ്രിട്ടീഷുകാർ പണിത ഇരുമ്പുജനാലകളും വാതിലുകളും നൂറ്റാണ്ട് കഴിഞ്ഞിട്ടും അനക്കം തട്ടാതെ കിടക്കുന്നു. കാലപ്പഴക്കത്തിൽ മേൽക്കൂരയടക്കം നാശോന്മുഖമായി നിലംപൊത്താവുന്ന സ്ഥിതി വന്നിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തുവകുപ്പ് മന്ത്രിയായ സന്ദർഭത്തിൽ 2017-ൽ ശാസ്ത്രീയ സംരക്ഷണത്തിന് നടപടിയെടുത്തു. തുടർന്ന് പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നവീകരിക്കുകയും ചരിത്രസ്മാരകമായി 2018-ൽ നാടിന് സമർപ്പിക്കുകയും ചെയ്തു.
Content Highlights: kandothor jail, Freedom fight
Published: 06 Aug 2022, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented