ഇറ്റാലിയൻ സംവിധായകനായ മാര്‍ക്കോ ബലൂച്ചിയോ സംവിധാനം ചെയ്ത ചിത്രമാണ് കിഡ്നാപ്പ്ഡ്. ചലച്ചിത്രമേളയുടെ ആദ്യദിവസത്തെ പ്രധാന ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ചിത്രം. ഇറ്റലിയിലെ ബോംഗോയില് താമസിക്കുന്ന ഒരു ജൂതബാലനായ എഡ്ഗാര്‍ഡോ മൊട്ടാരോയുടെ കഥയാണ് കിഡ്നാപ്പ്ഡ് പറയുന്നത്.
ഒരു പ്രത്യേകസാഹചര്യത്തില്‍ കുടുംബംപോലും അറിയാതെ അവന് ജ്ഞാനസ്നാനം ചെയ്യപ്പെട്ടു എന്നവകാശപ്പെട്ട് മതമേലധ്യക്ഷനും കൂട്ടരും ആ കുട്ടിയെ കുടുംബത്തില്‍നിന്ന് അകറ്റിക്കൊണ്ടുപോവുകയാണ്. ഇതോടെ മറ്റൊരു ജീവിതസാഹചര്യത്തിലേക്ക് പറിച്ചുമാറ്റപ്പെടുകയാണ് എഡ്ഗാര്‍ഡോയുടെ ജീവിതം. മകനെ അവിടെനിന്ന് തിരിച്ചുപിടിക്കാനായി മാതാപിതാക്കള്‍ ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരുന്നു ഫലം.
കുഞ്ഞായ എഡ്ഗാര്‍ഡോ പള്ളിയില്‍ കുരിശില്‍ക്കിടക്കുന്ന യേശുവിനെ നോക്കിനില്ക്കുന്ന ഒരുരംഗമുണ്ട്. ഒരുദിവസം അവന് ക്രിസ്തുവിന്റെ കയ്യിലും കാലിലും തറച്ചിരുന്ന ആണികള്‍ ഊരിമാറ്റുകയാണ്. കുരിശില്‍ നിന്ന് സ്വതന്ത്രനായ യേശു തലയിലെ മുള്‍ക്കിരീടം അഴിച്ചുമാറ്റി ദേവാലയത്തിന് പുറത്തേക്ക് നടന്നകലുന്നു. ഒരുപാട് രാഷ്ട്രീയം സംസാരിക്കുന്ന ഒരു രം?ഗംകൂടിയാണിത്.
19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. 138 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
Content Highlights: kidnapped movie review IFFK 2023 Italian-language historical drama film
Published: 09 Dec 2023, 02:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented