
സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ എതിർപ്പുകളെയും ഭീഷണികളേയും മറികടന്ന് തന്റെ ഭാവിക്കായി വീറോടെ പൊരുതുന്ന 17കാരിയുടെ കഥാപറഞ്ഞ ബ്രസീലിയൻ 'പവർ അലേ'. ബ്രസീലിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് പൊരുതിക്കൊണ്ട് വർഷങ്ങളുടെ പ്രയത്നത്തിനോടുവിൽ പൂർത്തീകരിച്ച ഈ ചിത്രം ലിലിയ ഹല്ലയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
വോളിബോൾ ടീമിന്റെ നെടുംതൂണായ താരമാണ് സോഫിയ. കരിയറിൽ നിർണായകമായ ഒരു സ്കോളർഷിപ് സോഫിയയെ തേടിയെത്തുന്ന സമയത്താണ് താൻ ഗർഭിണിയാണെന്ന് അവൾ തിരിച്ചറിയുന്നത്. അതോടെ ആ 17കാരിയുടെ ജീവിതത്തിന്റെ താളംതെറ്റുന്നു.
ബ്രസീലിൽ ഗർഭഛിദ്രം നിയമ വിരുദ്ധം ആയതിനാൽ താൻ ഗർഭിണിയാണെന്ന കാര്യം മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ സോഫിയ ശ്രമിക്കുന്നുണ്ട്. കൂടാതെ ഗർഭഛിദ്രം നടത്താൻ ഒരുപാട് മാർഗങ്ങളും പെൺകുട്ടി പരീക്ഷിക്കുന്നു. പക്ഷേ ഒന്നിലും ഉദ്ദേശിച്ച കാര്യം നടത്തിയെടുക്കാൻ സോഫിയയ്ക്ക് സാധിക്കുന്നില്ല. തന്റെ അച്ഛനുൾപ്പടെയുള്ളവർ ഗർഭഛിദ്രത്തിന് എതിരാണെന്ന് മനസിലാക്കുന്നത് അവളെ കൂടുതൽ ദുഃഖത്തിലാഴ്ത്തുന്നുണ്ട്. എങ്കിലും തന്റെ തീരുമാനത്തിൽത്തന്നെ ഉറച്ചു നിൽക്കാൻ സോഫിയയ്ക്ക് സാധിക്കുന്നുണ്ട്.
സിനിമ പുരോഗമിക്കുംതോറും ബ്രസീലിലെ നിയമം മാത്രമല്ല തന്റെ എതിരാളിയെന്ന് ആ കുട്ടി തിരിച്ചറിയുന്നുണ്ട്. ഗർഭഛിദ്രം ദൈവനിന്ദയാണെന്ന് കരുതുന്ന വിശ്വാസി സമൂഹവും സോഫിയയ്ക്ക് എതിരാകുന്നതോടെ കരിയറും ടീമിലെ സ്ഥാനവും വരെ അവൾക്ക് നഷ്ടമാവുകയാണ്. ആദ്യം മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അവൾക്കൊപ്പം നിൽക്കുന്ന അച്ഛനും ഏത് തീരുമാനത്തിലും ഒപ്പം നിൽക്കുന്ന സുഹൃത്തും സോഫിയയുടെ കരുത്തായി മാറുന്നുണ്ട്.
സ്വവർഗ പ്രണയവും ചിത്രത്തിൽ കാമ്പോടെ അവതരിപ്പിച്ചിട്ടുണ്ട്. സോഫിയ ഉൾപ്പടെ കരുത്തുറ്റ ഒട്ടേറെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ കഥ കൂടിയാണ് ചിത്രം.
Content Highlights: 28th iffk, power alley movie review
Published: 11 Dec 2023, 12:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented