തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും. ഡിസംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വോ‌ട്ടെടുപ്പ്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം വെള്ളിയാഴ്ച ​വൈകിട്ടത്തെ സമാപന സമ്മേളനത്തിൽ സമ്മാനിക്കും

To advertise here,

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക. 

സിനിമകളും കോഡുകളും:

  1. Achilles - IC001
  2. Agra - IC002
  3. All The Silence - IC003 
  4. Evil Does Not Exist - IC004
  5. Family - IC005
  6. Power Alley - IC006
  7. Prison In The Andes - IC007
  8. Sermon To The Birds  IC008
  9. Southern Storm IC009
  10. Sunday - IC01
  11. Thadavu - IC011
  12. The Snowstorm - IC012
  13. Totem - IC013
  14. Whispers Of The Fire And Water - IC014