തിരുവനന്തപുരം: മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ബോധപൂർവമായ ശ്രമം വേണമെന്ന് ഓപ്പൺ ​ഫോറം. മലയാളത്തിൽ ഇപ്പോഴുണ്ടാകുന്നത് സ്വാഭാവിക മാറ്റങ്ങൾ മാത്രമാണ്. റിയലിസ്റ്റിക് ആയി കഥ പറയുന്ന രീതിയിൽ മാത്രമാണ് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. പരീക്ഷണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള ബോധപൂർമായ ശ്രമങ്ങൾ ഉണ്ടാകുന്നില്ല -സംവിധായകൻ സന്തോഷ് ബാബുസേനൻ ഞായറാഴ്ച നടന്ന ഓപ്പൺ ഫോറത്തിൽ അ‌ഭിപ്രായപ്പെട്ടു.

To advertise here,

ബിഗ്‌ബജറ്റ്‌ ചിത്രങ്ങൾക്കുള്ള പരിമിതികൊണ്ട് കൂടിയാണ് മലയാള സിനിമയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിന് വേഗത കുറവ് സംഭവിയ്ക്കുന്നതെന്നും ഡ്രാമയിൽ ഇപ്പോഴും മലയാളം കുടുങ്ങികിടക്കുകയാണന്നും വിഘ്നേഷ് പി. ശശിധരൻ പറഞ്ഞു.പ്രേക്ഷകന് ഇഷ്ടപ്പെടുമെന്ന് കരുതി താൻ സിനിമകൾ നിർമിക്കാറില്ലെന്നും ഉള്ളിലെ ആശയമാണ് തന്റെ സിനിമയെന്നും സംവിധായകൻ ആനന്ദ് ഏകർഷി വ്യക്തമാക്കി.

ഒടിടി പ്രേക്ഷകരെ സമ്മാനിച്ചെങ്കിലും അത്തരം സിനിമകൾക്ക് സ്ഥിരത നൽകാൻ ഒടിടിയ്ക്ക് കഴിയുന്നില്ലെന്ന് ഡോൺ പാലത്തറ ചൂണ്ടിക്കാട്ടി. ഗഗൻ ദേവ്, പ്രശാന്ത് വിജയ്, റിനോഷൺ, സുനിൽ മാലൂർ, കെ.സി. ജിതിൻ എന്നിവരും ഓപ്പൺ ​ഫോറത്തിൽ പങ്കെടുത്തു.