
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ നിരൂപണത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കവേ അത്തരം നിരൂപണങ്ങളുടെ ആവശ്യകത ചൂണ്ടിക്കാണിച്ച് കേരള രാജ്യാന്തര ചലച്ചിത്രമേള ഓപ്പൺ ഫോറം. ബുധനാഴ്ച മേളവേദിയിൽ നടന്ന ഓപ്പൺഫോറത്തിൽ പങ്കെടുത്ത ഭൂരിഭാഗം സംവിധായകരും സമൂഹമാധ്യമ ഇടപെടലുകളെ പിന്തുണച്ചു.
സിനിമാ നിരൂപണം മാത്രമല്ല, ഒരുത്തരുടെയും അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും രേഖപ്പെടുത്താൻ കഴിയുന്ന ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതെന്ന് എൻ.വിദ്യാശങ്കർ പറഞ്ഞു. നിരൂപണമേഖലയിൽ ഇന്നു കാണുന്ന മാറ്റങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് പൊതുവെ പ്രകടമാകുന്നതെന്ന് ജി.പി.രാമചന്ദ്രൻ വിലയിരുത്തി. സോഷ്യൽ മീഡിയയെ ഒഴിവാക്കിനിർത്തി നിരൂപണം സാധ്യമല്ലെന്ന് അശ്വതി ഗോപാലകൃഷ്ണൻ പറഞ്ഞു.
എന്നാൽ, ഇപ്പോൾ നിരൂപണങ്ങൾ പ്രമുഖ സിനിമകൾക്കു മാത്രമായി ചുരുങ്ങുകയാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ഒടിടി പ്ലാറ്റ്ഫോമുകളിൽ വരുന്ന ഒട്ടേറെ നല്ല ചിത്രങ്ങൾ ആരും ശ്രദ്ധിക്കാതെ പോവുകയാണെന്നും അത്തരം സിനിമകളെ അവലോകനം ചെയ്യണമെന്ന് രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അംഗം പിയറി സൈമൺ ഗട്ട്മാൻ പറഞ്ഞു. വലിയ സിനിമകൾ നിരൂപണത്തിനു വിധേയമാകുമ്പോൾ ചെറിയ സിനിമകൾ അപ്രത്യക്ഷമായി പോവുകയാണെന്ന് ജൂറിയിലെ മറ്റൊരംഗം മെലിസ് ബെലിൽ ചൂണ്ടിക്കാട്ടി.
ഓപ്പൺ ഫോറത്തിൽ വി.കെ.ജോസഫ്, മീനാക്ഷി ദത്ത, ശ്രീദേവി അരവിന്ദ് എന്നിവരും പങ്കെടുത്തു.
Content Highlights: iffk 2023, open forum discussion on social media reviews
Published: 14 Dec 2023, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented