ലച്ചിത്രമേളയി മേളയിലെ ഷിവർ ഷിവർ എന്ന വിഭാ​ഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമാണ് ദ മീഡിയം. നിശാഗന്ധിയിൽ  അർധരാത്രി പ്രദർശിപ്പിച്ച ചിത്രത്തിന് വൻ ജന പങ്കാളിത്തമാണ് ലഭിച്ചത്.  

To advertise here,

2021 ൽ പുറത്തിറങ്ങിയ തായ് സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രമാണ് ദ മീഡിയം. ഒരു മോക്ക്യൂമെന്ററിയായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബാൻജോങ്ങ് പിസന്തനാക്കുൻ ആണ്. 

പ്രേത പിശാച്ചുക്കളുമായി  സംവദിക്കാൻ സാധിക്കുന്നവളാണ് തായ്ലന്റിലെ ഇസാനിൽ നിന്നുള്ള നിം. ​ഷമാൻ എന്നാണ് അവർ അറിയപ്പെടുന്നത്. ഗ്രാമവാസികൾ ആരാധിക്കുന്ന പ്രാദേശിക ദേവതയായ ബയാന്റെ ആത്മാവ് സന്നിവേശിച്ചിട്ടുള്ള നിമ്മിനെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാൻ തായ് ടീം ഇസാനിൽ എത്തുന്നു. നിമ്മിന്റെ സഹോദരി നോയിയാണ് ശരിക്കും  ഷമാൻ ആയി മാറേണ്ടിയിരുന്നത്. എന്നാൽ മനുഷ്യനും ആത്മാവിനും ഇടയിൽ ഒരു മാധ്യമമാകാൻ ആഗ്രഹിക്കാത്ത നോയി ക്രിസ്തുമതത്തിലേക്ക് തിരിഞ്ഞതോടെ ബയാന്റെ ആത്മാവ് നിമ്മിലേക്ക് ചേക്കേറുന്നു. 

നോയിയുടെ ഭർത്താവ് വിറോജ് മരണപ്പെടുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന വഴിക്കാണ് വിറോജിന്റെ കുടുംബത്തെ പിന്തുടരുന്ന ദൗർഭാ​ഗ്യങ്ങളെയും ദുർമരണങ്ങളെയും കുറിച്ച് നിം ഡോക്യുമെന്ററി ടീമിനോട് പറയുന്നത്. വിറോജിന്റെ പിതാവും മകനും ദുർമരണപ്പെട്ടതാണ്. ഏക മകൾ മിങ്കും അമ്മ നോയിയെ പോലെ ഷമാനിസത്തിൽ വിശ്വസിക്കാതെ ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവളാണ്. 

വിറോജിന്റെ മരണാനന്തര ചടങ്ങുകൾക്കിടയിൽ മിങ്ക് ദുരൂഹമായി പെരുമാറുന്നു. ഭീകരമായ സ്വപ്നങ്ങൾ കാണുകയും അദൃശ്യ ശബ്ദങ്ങൾ കേൾക്കുകയും ചെയ്യുന്നു. പലപ്പോഴും അവൾക്ക് ഭീകര രക്തശ്രാവം ഉണ്ടാവുന്നു. മിങ്കിനെ നിമ്മിന്റെ പിൻ​ഗാമിയാക്കാൻ ബയാൻ ആ​ഗ്രഹിക്കുന്നതിന്റെ സൂചനയാണിതെന്നാണ് നിം വിശ്വസിക്കുന്നത്. എന്നാൽ യഥാർഥ കാരണം നിം തിരിച്ചറിയുന്നതോടെ ഭയത്തിന്റെയും ഭീകരതയുടെയും ദൃശ്യങ്ങൾക്ക് പ്രേക്ഷകർ സാക്ഷിയാവുന്നു. 

സാഹിത്യത്തിലായാലും സിനിമയിലായാലും ഏറെ ആരാധകരുള്ള പ്രമേയമാണ് ഭയം. അവസാനം വരെ പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ ചിത്രത്തിന്റെ ഛായാ​ഗ്രഹണത്തിനും പശ്ചാത്തല സം​ഗീതത്തിനും സാധിച്ചിട്ടുണ്ട്. 

ബുച്ചിയോൺ അന്താരാഷ്ട്ര ഫൻറ്റാസ്റ്റിക്  ചലച്ചിത്രമേള, മാനിയാറ്റിക് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഹൊറർ ആൻഡ് ഫാന്റസി ഫിലിം വീക്ക് എന്നീ മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണ് ദ മീഡിയം. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനമാണ് 26-ാമത് ഐഎഫ്എഫ്കെയിൽ നടന്നത്.