
ഒരു മനുഷ്യന് നന്നാവാനും ചെറിയ ഒരബദ്ധം പിണഞ്ഞാല്‍ മതി. നന്നാവുക എന്നതിലുപരി സ്വന്തം ആത്മാവിനെ ശുദ്ധീകരിക്കുന്നതിലേക്ക് കൂടി ആ അബദ്ധം നയിച്ചാലോ? അങ്ങനെയൊരു കഥയാണ് അമര്‍ത്യ ഭട്ടാചാര്യ തിരക്കഥയെഴുതി സംവിധാനം ചെയ്ത അഡ്യൂ ഗൊദാര്‍ദ് എന്ന ഒറിയ ചിത്രം.
പോണ്‍ ചിത്രങ്ങള്‍ക്ക് അടിപ്പെട്ട വൃദ്ധനാണ് അനന്ദ. സിഡിയാണ് ആശ്രയം. ഒരിക്കല്‍ പോണ്‍ ചിത്രമാണെന്ന് കരുതി അനന്ദയും കൂട്ടുകാരും ചേര്‍ന്ന് വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ?ഗൊദാര്‍ദിന്റെ ബ്രെത് ലെസ് എന്ന ചിത്രം സിഡിയിട്ട് കാണുന്നു. കൂട്ടുകാര്‍ക്ക് ഇഷ്ടമായില്ലെങ്കിലും എന്തോ എവിടെയോ ഒന്ന് കൊളുത്തിവലിക്കുന്നതുപോലെ തോന്നി അനന്ദയ്ക്ക്. ഗൊദാര്‍ദ് അയാള്‍ക്കുള്ളില്‍ കയറിക്കഴിഞ്ഞിരുന്നു. പിന്നെ ഗൊദാര്‍ദിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചലച്ചിത്രമേള സംഘടിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് അനന്ദ.
അല്പം നോണ്‍ ലീനിയറായാണ് ചിത്രം സഞ്ചരിക്കുന്നത്. ഭൂരിഭാഗം രംഗങ്ങളും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കളര്‍ രംഗങ്ങള്‍ വളരെ കുറവ്. ഡാര്‍ക്ക് ഹ്യൂമറാണ് ചിത്രത്തിന്റെ ആകെ മൂഡ്. പക്ഷേ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഫാന്റസിയുടേതായ തലം കൈവരിക്കുന്നുണ്ട് സിനിമ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് രംഗങ്ങളേയും കളര്‍ രംഗങ്ങളേയും വെവ്വേറെ പരിശോധിക്കുകയാണെങ്കില്‍ ഒരെണ്ണം പ്രേക്ഷകന്‍ കാണുന്ന സിനിമയായും മറ്റേത് സിനിമയ്ക്കുള്ളിലെ സിനിമയായും തോന്നിയേക്കാം. മറ്റുചില സമയങ്ങളില്‍ രണ്ടും ഇടകലര്‍ന്നതായും അനുഭവപ്പെടും. ഏത് സ്വീകരിക്കണമെന്നത് പ്രേക്ഷകന്റെ യുക്തിക്ക് വിട്ടിരിക്കുന്നു.
അനന്ദ എന്ന കഥാപാത്രം എങ്ങനെയുള്ളയാളാണെന്ന് ആദ്യരംഗങ്ങളില്‍ത്തന്നെ വ്യക്തമായി വരച്ചിടാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഭാര്യയുടേയും മകളുടെയും മുഖഭാവങ്ങളിലൂടെയാണത് വിശദീകരിക്കുന്നത്. ഗൊദാര്‍ദിന്റെ സിനിമകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നിമിഷം മുതല്‍ അയാള്‍ മറ്റൊരാളാവുകയാണ്. അച്ഛനെ താന്‍ വെറുക്കുന്നുവെന്ന് മകളായ ശില്പ സുഹൃത്തായ ജോയോട് പറയുന്നുണ്ട്. ഗൊദാര്‍ദിന്റെ സിനിമകള്‍ കണ്ടുതുടങ്ങുന്നത് മുതല്‍ അനന്ദ ഇംഗ്ലീഷ് പഠിക്കാനാരംഭിക്കുന്നു. മകളോട് സംശയങ്ങള്‍ ചോദിക്കാനാരംഭിക്കുന്നു. കുറ്റം പറഞ്ഞ മകള്‍ സുഹൃത്തിനോട് പറയുന്നു തങ്ങളിരുവരും ഇപ്പോള്‍ വിദ്യാര്‍ത്ഥി അധ്യാപിക ബന്ധമാണെന്നും വെറുപ്പിന്റെ അളവില്‍ കുറവുണ്ടായിട്ടുണ്ടെന്നും.
സിനിമകള്‍ എങ്ങനെ ഒരാളെ സ്വാധീനിക്കുന്നു എന്ന് ഉടനീളം പറയുകയാണ് അഡ്യൂ ഗൊദാര്‍ദ്. അനന്ദയുടെ കാര്യമെടുത്താല്‍ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മാത്രം. പേര് തന്നെ മാജിക്ക് കലര്‍ന്ന ക്ലൈമാക്‌സായി അതും അല്പം തമാശകൂടി കലര്‍ത്തി അവതരിപ്പിച്ചിരിക്കുകയാണ് അമര്‍ത്യ ഭട്ടാചാര്യ.
Content Highlights: iffk 2022, adieu godard movie review, movies in iffk 2022
Published: 23 Mar 2022, 11:23 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented