
സമാന്തരമായി നടക്കുന്ന രണ്ട് സംഭവങ്ങൾ. പരസ്പരം കണ്ടുമുട്ടാത്ത രണ്ട് വ്യക്തികൾ. സമാധാനമായി പോയ്‌ക്കൊണ്ടിരുന്ന രണ്ടുപേരുടെ ജീവിതത്തിലും സംഭവിച്ചത് അവരുടെ ജീവിതം തന്നെ തകിടം മറിച്ച ഭയാനകമായ സംഭവങ്ങൾ. ആ കഥയാണ് റിതേഷ് ശർമ സംവിധാനം ചെയ്ത ഭോജ്പുരി-ഹിന്ദി-ഇംഗ്ലീഷ് ചിത്രം ഝിനി ബിനി ചാദരിയ അഥവാ ബ്രിറ്റിൽ ത്രെഡ്.
വാരണാസിയിലെ നെയ്ത്തുകാരനായ ഷഹദാബ്, അയാളുടെ സുഹൃത്തായ ഇസ്രയേലി സഞ്ചാരി ആദാ, സ്റ്റേജ് നർത്തകിയായ റാണി എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. ഷഹദാബിന്റെയും റാണിയുടേയും ജീവിതകഥയാണ് സമാന്തരമായി പറഞ്ഞുപോകുന്നത്. വാരണാസിയിലെ ദീപാലംകൃതമായ കാഴ്ചകൾ തന്നെയാണ് സിനിമയുടെ പശ്ചാത്തലം. പക്ഷേ അത്ര പ്രഭാമയമല്ലാത്ത ഒരുമുഖം കൂടി വാരണാസിക്കുണ്ടെന്ന് റിതേഷ് ശർമ കാണിച്ചുതരുന്നു.
സ്വന്തം ശരീരം കച്ചവടവസ്തുവാക്കുന്ന തൊഴിലിലേർപ്പെടുന്നവളാണ് റാണി. സംസാരിക്കാനും കേൾക്കാനുമാവാത്ത ഒരു മകളുണ്ട് റാണിക്ക്. തന്നിൽ നിന്നും വ്യത്യസ്തമായി മകളെ നല്ല നിലയിലെത്തിക്കണം എന്നാണ് റാണിയുടെ ആഗ്രഹം. ഷഹദാബിലേക്ക് വന്നാൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്ന സമയത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ടയാളാണയാൾ. അന്തർമുഖൻ. സഞ്ചാരിയായ ആദായുമായി സൗഹൃദത്തിലായി, ഒരുവേള പ്രണയത്തിൽ വരെ എത്തുന്നുണ്ട് അയാൾ.
ഷാദാബിന്റെ കഥയിലൂടെ വാരണാസിയുടെ രാഷ്ട്രീയ പശ്ചാത്തലവും റാണിയിലൂടെ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർ എങ്ങനെ കൈയൂക്കുളളവരാൽ വേട്ടയാടപ്പെടുന്നു എന്നുമാണ് പറയുന്നത്. രണ്ട് കഥയും വിരൽ ചൂണ്ടുന്നതാകട്ടെ നിശ്ശബദരാകാൻ വിധിക്കപ്പെട്ടവർ എന്നും നിശ്ശബ്ദരാക്കപ്പെട്ടുകൊണ്ടേയിരിക്കും എന്ന പൊതുവിഷയത്തിലേക്കും.
മുസാഫർ ഖാൻ, മേഖ മാഥുർ എന്നിവരാണ് യഥാക്രമം ഷഹദാബും റാണിയുമായെത്തുന്നത്. സിവാൻ സ്പെക്ടർ ആണ് ആദായെ അവതരിപ്പിക്കുന്നത്. വ്യക്തമായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് തന്നെയാണ് ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും.
Content Highlights: iffk 2022, movie review, the brittle thread review, IFFK
Published: 21 Mar 2022, 09:11 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented