അയാം നോട്ട് ദ റിവർ ഝലം എന്ന സിനിമയുടെ പോസ്റ്റർ
അശാന്തി തളംകെട്ടി നിൽക്കുന്ന കാശ്മീരി ജനതയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് 'അയാം നോട്ട് ദ റിവർ ഝലം' എന്ന കശ്മീരി/ഹിന്ദി ചിത്രം. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം മുന്നോട്ടുവയ്ക്കുന്നത് കാശ്മീർ എങ്ങനെ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെും ഇടമായി മാറുന്നു എന്ന അന്വേഷണം കൂടിയാണ്. കശ്മീരിലെ വെരിനാഗിൽ ഉദ്ഭവിച്ച് ഇന്ത്യയെയും പാക്കിസ്ഥാനെയും പുൽകിക്കൊണ്ട് ഒഴുകുന്ന ഝലം നദിയുമായി ബന്ധപ്പെടുത്തി കഥപറയാനുള്ള ശ്രമവും ചിത്രത്തെ പൊളിട്ടിക്കലാക്കുന്നു.
അഫീഫ എന്ന പെൺകുട്ടിയുടെ പ്രശ്‌നങ്ങൾ നിറഞ്ഞ ജീവിതവും പിരിമുറുക്കവും സത്യസന്ധമായി ആവിഷ്‌കരിക്കാൻ ചിത്രത്തിന് സാധിക്കുന്നു. കശ്മീരിൽ നിലനിൽക്കുന്ന ആനിശ്ചിതത്വത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷവും 'ആയാം നോട്ട് ദ റിവർ ഝലം' ഉയർത്തിക്കാട്ടുന്നുണ്ട്.
അവകാശ നിഷേധത്തിന്റെയും ആത്മസംഘർഷങ്ങളുടെയും ഭൂമികയായി തുടരുന്ന കശ്മീരിന്റെ സാമൂഹ്യ സാഹചര്യത്തിനൊപ്പം അതിമനോഹരമായ അതിന്റെ പ്രകൃതി സൗന്ദര്യവും ഒപ്പിയെടുക്കാൻ ഛായാഗ്രാഹകരായ അനുജ് ചോപ്രയ്ക്കും പ്രതിക്കിനും സാധിക്കുന്നു. മനോജ് സിക്കയുടെ ശബ്ദ മിശ്രണവും എടുത്തുപറയേണ്ടുന്ന പ്രത്യേകതയാണ്.
അഫീഫയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അംബ സുഹാസിനിക്ക് സാധിച്ചു. ബിലാൽ എന്ന കഥാപാത്രമായി ലോകേഷ് ജെയ്നും മികച്ചു നിന്നു.
Content Highlights: iffk 2022, I am not the river jhelum review, movie reviews
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..