
സന്തോഷ് കീഴാറ്റൂര്‍, ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌ക്കാര ജേതാക്കളായ ഷെറി, ടി ദീപേഷ് എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത 'അവനോവിലോന' സമൂഹത്തില്‍ ആരാലും അറിയപ്പെടാതെ കഴിയുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തിലേക്കുള്ള ആത്മാര്‍ത്ഥമായ ഇറങ്ങിചെല്ലലാണ്.
ട്രാന്‍സ് ജെന്‍ഡറുകളുടെ കുലദേവതയാണ് ഗ്രീക്ക് ദേവതയായ 'അവനോവിലോന'. വേശ്യാവൃത്തിക്കപ്പുറം സമൂഹത്തിന്റെ മറ്റൊരു ഇടത്തിലേക്ക് ഇനിയും കയറിചെല്ലാന്‍ കഴിയാത്ത ട്രാന്‍സ് വ്യക്തികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. നാട്ടിലോ വീട്ടിലോ തിരിച്ചറിയപ്പെടാത്തവര്‍. ഇവര്‍ക്ക് നേരിടേണ്ടി വരുന്ന അന്തരിക സംഘര്‍ഷങ്ങളിലേക്കാണ് ചിത്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രാന്‍സ് സമൂഹത്തെ ഉള്‍ക്കൊള്ളാത്ത മതങ്ങളുടെ പൊള്ളത്തരങ്ങളും തുറന്നു കാട്ടാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ബൈബിള്‍ പരാമര്‍ശങ്ങളിലൂടെ മൂന്ന് ഭാഗങ്ങളായാണ് സിനിമയുടെ കഥ പറച്ചില്‍.
സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്, നിവ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സന്തോഷ് കീഴാറ്റൂര്‍, സീമ അനില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച അവനോവിലോനയില്‍ സന്തോഷ് കീഴാറ്റൂര്‍ ട്രാന്‍സ്‌ജെന്‍ഡറായി വേഷമിടുന്നു. ഏറെ കൈയടക്കത്തോടെ എഡ്ഡി എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ജലീല്‍ ബാദുഷയുടെ മനോഹമായ ഛായാഗ്രഹണമാണ് എടുത്തു പറയേണ്ടുന്ന പ്രത്യേകത. പകലുകള്‍ അന്യമാകുന്ന ട്രാന്‍സ് വ്യക്തികളുടെ രാത്രി ജീവിതവും അവര്‍ക്ക് അന്യമാകുന്ന ആകാശവും ഫ്രെയിമുകളില്‍ നിറയുമ്പോള്‍ അവനോവിലോന പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്നു.
കെ.സി കൃഷ്ണന്‍, റിയാസ്, കെ.എം.ആര്‍, കോക്കാട് നാരായണന്‍, മിനി രാധന്‍, ഒ.മോഹനന്‍, എ.വി സരസ്വതി തുടങ്ങിയവര്‍ക്കൊപ്പം കണ്ണൂരിലെ ഇരുപതോളം ട്രാന്‍സ് ജെന്‍ഡര്‍ന്മാരും ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.കോസ്റ്റിയൂം ഡിസൈന്‍, മേക്കപ്പ് തുടങ്ങി ചിത്രത്തിന്റെ പിന്നണിയിലെ ട്രാന്‍സ് സാനിധ്യവും എടുത്തുപറയേണ്ട പ്രത്യേകതയാണ്.
ആദിമധ്യാന്തം' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ഷെറിയും 'ടൈപ്പ് റൈറ്റര്‍'എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ടി. ദീപേഷും ഒന്നിക്കുന്ന ' അവനോവിലോന' കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
Content Highlights: Avanovilona Movie Review, Santhosh Keezhattoor, International Film Festival Of Kerala
Published: 21 Mar 2022, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented