സ്കൂളിലെ പെറ്റ് ഷോയിൽ വിദ്യാർഥികൾ വിവിധ ഇനത്തിലുള്ള നായ്ക്കളേയും പൂച്ചകളേയുമെല്ലാം കൊണ്ടുവന്നപ്പോൾ തലയെടുപ്പോടെ മറ്റൊരാളുമെത്തി. കൊച്ചാമൻ വിനായകന്റേയും സഹോദരങ്ങളായ ദേവാനന്ദ് സുബ്രഹ്മണ്യത്തിന്റേയും റിഷിക് ബ്രഹ്മയുടേയും വീട്ടിലെ പൊന്നോമനയായ കാളിയാർമഠം ശേഖരൻ എന്ന ആന. സ്കൂളിൽ പെറ്റ് ഷോയിലെ താരമായി ആന എത്തിയതോടെ ആവേശത്തിലായി വിദ്യാർഥികളും അധ്യാപകരും. ആന മാത്രമല്ല വിവിധ ഇനത്തിലുള്ള പക്ഷികളും മൃഗങ്ങളും പാമ്പുമെല്ലാം പല കൂട്ടുകാരുടേയും പൊന്നോമനകളും പെറ്റ്ഷോയുടെ ഭാഗമായി സ്കൂളിലെത്തി. എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലാണ് പെറ്റ് ഷോ സംഘടിപ്പിച്ചത്.

To advertise here,