‘ലെ ബമ്പീനെ’ എന്ന പേരില്‍ പുറത്തിറങ്ങിയ കോമഡി-ഡ്രാമ, 'കമിംഗ്-ഓഫ്-ഏജ്' വിഭാഗത്തില്‍പെടുന്ന ചിത്രമാണ് ‘മൊസ്‌കിറ്റോസ്’. സഹോദരിമാരായ വാലന്റീന ബെര്‍ട്ടാനി, നിക്കോള്‍ ബെര്‍ട്ടാനി എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
സംവിധായകരുടെ സ്വന്തം കുട്ടിക്കാലത്തെ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
1997-ലെ ഇറ്റലിയിലെ ഫെറാറ നഗരത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. കൗമാരത്തിലേക്ക് കാലെടുത്ത് വെക്കുന്ന മൂന്ന് പെണ്‍കുട്ടികളുടെ ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞ കാലഘട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്. 78-ാമത് ലൊകാര്‍ണോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്‌കാരത്തിനായി മത്സരിച്ചിരുന്നു.
പത്ത് വയസ്സ് പ്രായമുള്ള അസൂറ, അവളുടെ സഹോദരി 9 വയസ്സുള്ള മാര്‍ത്ത, അവരുടെ സുഹൃത്ത് എട്ട് വയസ്സുകാരി ലിന്‍ഡ എന്നിവരടങ്ങുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ധനികയായ മുത്തശ്ശിയുടെ സ്വിസ് വില്ലയില്‍ നിന്ന് ഒളിച്ചോടി വന്ന ലിന്‍ഡ, മയക്കുമരുന്നിന് അടിമയായ അമ്മ ഈവയ്‌ക്കൊപ്പമാണ് ഫെറാറയിലെത്തുന്നത്. അങ്ങനെ ഈ മൂവര്‍ സംഘം പെട്ടെന്ന് തന്നെ ഒരുപാട് അടുത്തു.
സഹോദരിമാരുടെ വീട്ടില്‍ അവരെ ബേബിസിറ്റ് ചെയ്യാനെത്തുന്ന കാര്‍ലീനോ എന്നൊരു വ്യക്തിയുണ്ട്. ക്വിയര്‍ ആയ ബേബിസിറ്റര്‍ എന്നാണ് സിനിമയിലുടനീളം കാര്‍ലീനോയെ വിശേഷിപ്പിക്കുന്നത്. കാരണം അക്കാലത്ത് ഇറ്റലിയില്‍ ഇത്തരം സമൂഹത്തെ പൊതുവായി അംഗീകരിക്കുന്നുണ്ടായിരുന്നില്ല.
കാര്‍ലെറ്റോ ഡയാന രാജകുമാരിയെപ്പോലെ ആകാന്‍ സ്വപ്നം കാണുന്ന വ്യക്തിയാണ്. വ്യത്യസ്ത സാമൂഹിക സ്വഭാവങ്ങളെ ശക്തിയായി കാണുന്ന, സ്വതന്ത്രമായ ഒരു ലോകത്തേക്ക് കാര്‍ലീനോ ഈ പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും വഴികാട്ടിയാകുന്നുണ്ട്.
കുട്ടികളുടെ കഥ പറയുന്ന ചിത്രമായതുകൊണ്ടു തന്നെ കാര്‍ട്ടൂണ്‍ കാണുന്ന പോലെ വര്‍ണാഭമായ 'പോപ്പ്' രീതിയിലുള്ള ഫ്രെയിമുകളാണ് ചിത്രത്തിനുള്ളത്. മുതിര്‍ന്നവരുടെ ലോകം അടിച്ചേല്‍പ്പിക്കുന്ന ചില പരമ്പരാഗത നിയമങ്ങളെ തള്ളിക്കളഞ്ഞ് അനുസരണയുള്ള സ്ത്രീകളാക്കി അവരെ മാറ്റാനുള്ള ശ്രമങ്ങളെ നിഷ്‌കരുണം അകറ്റി നിര്‍ത്തുകയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ പെണ്‍കുട്ടികള്‍ ചെയ്യുന്നത്.
'രാജകുമാരിമാര്‍ അറപ്പുളവാക്കുന്നവരാണ്' (Princesses are disgusting) എന്ന ലിന്‍ഡയുടെ പ്രഖ്യാപനം സ്ത്രീത്വത്തെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകള്‍ക്കെതിരായ ശക്തമായ കലാപക്കൊടിയാണ്.
ഈവയുടെ മയക്കുമരുന്ന് അഡിക്ഷനും മുതിര്‍ന്നവരുടെ ദൗര്‍ബല്യങ്ങളുമെല്ലാം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന് കൃത്യമായി ചിത്രം കാണിച്ചുതരുന്നുണ്ട്. മോശം രക്ഷാകര്‍തൃത്വം (troubled parenting), തകരുന്ന കുടുംബങ്ങള്‍, ഹോമോഫോബിയ, ചെറു കമ്മ്യൂണിറ്റികളില്‍ ഉണ്ടാകുന്ന ഐക്യദാര്‍ഢ്യം എന്നിവയെല്ലാം സിനിമ വളരെ മനോഹരമായിത്തന്നെ വരച്ചുകാട്ടുന്നുണ്ട്.
നിങ്ങള്‍ക്ക് വിചിത്രമായാലേ സുന്ദരനാകാന്‍ കഴിയൂ എന്ന് ലിന്‍ഡ അസൂറയോട് പറയുന്നത് വ്യത്യസ്ത സാമൂഹിക സ്വഭാവങ്ങളെ കുറിച്ചുള്ള സംവിധായകരുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്.
Content Highlights: Review of `Mosquitos`, a coming-of-age film challenging traditional views of womanhood and societal norms, set in 1990s Italy.
Published: 23 Nov 2025, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented