ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഈ വർഷം ഐഎഫ്എഫ്ഐഇഎസ്ടിഎ (IFFIESTA) 2025 അരങ്ങേറും. പൊതുജനങ്ങളെ ലക്ഷ്യമിട്ട് നാല് ദിവസം നീണ്ടുനിൽക്കുന്ന സംഗീതത്തിന്റെയും പ്രകടനങ്ങളുടെയും ഈ പ്രദർശനം ദൂരദർശനാണ് അവതരിപ്പിക്കുന്നത്.
2025 നവംബർ 21 മുതൽ 24 വരെയാണ് IFFIESTA 2025 ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗോവയിലെ ശ്യാമ പ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 8 മണിവരെയാണ് പരിപാടികൾ നടക്കുക.
ഐ.എഫ്.എഫ്.ഐ.ഇ.എസ്.ടി.എ 2025 സംഘടിപ്പിക്കുന്നത് WAVES Culturals & Concerts ആണ്. ഇത് സരിഗമ (Saregama), എം.ജെ. ഫിലിംസ് (MJ Films), ഡൽഹി ഘരാന (Dilli Gharana) എന്നിവയുമായി സഹകരിച്ചാണ് അവതരിപ്പിക്കുന്നത്. ശാസ്ത്രീയ സംഗീതം, സമകാലിക പ്രകടനങ്ങൾ, യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓരോ ദിവസത്തെയും പരിപാടികൾക്ക് ഒരു സെലിബ്രിറ്റി ഹോസ്റ്റ് ഉണ്ടായിരിക്കും, കൂടാതെ സരിഗമ പ്രത്യേക ആർട്ടിസ്റ്റ് അവതരണങ്ങളും നടത്തും.
നവംബർ 21-ന് ഓഷോ ജെയിൻ ലൈവ് ഇൻ കൺസേർട്ടോടെയാണ് പരിപാടികളുടെ തുടക്കം. ഈ സീരീസിലെ ടിക്കറ്റുള്ള ഒരേയൊരു ഇവന്റ് ഇതാണ്, ടിക്കറ്റുകൾ ഡിസ്ട്രിക്ട് ബൈ സൊമാറ്റോ (District by Zomato) വഴി ലഭ്യമാകും. നവംബർ 22 മുതൽ 24 വരെ, പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമില്ലാത്ത (സൗജന്യ പ്രോഗ്രാമിംഗ്) പരിപാടികളികളുണ്ടാകും. ഈ ദിവസങ്ങളിൽ ഇന്ത്യൻ, അന്തർദേശീയ ഗ്രൂപ്പുകൾ പങ്കെടുക്കുന്ന ബാറ്റിൽ ഓഫ് ബാൻഡ്‌സ്, സുരോൺ കാ ഏകലവ്യ, വോക്കൽ പ്ലാറ്റ്‌ഫോമായ വാഹ് ഉസ്താദ് എന്നിവ അവതരിപ്പിക്കും. കൂടാതെ, നവംബർ 23-ന് ദേവാഞ്ചൽ കി പ്രേം കഥ എന്ന പ്രത്യേക അവതരണവും ലൈനപ്പിൽ ഉൾപ്പെടുന്നു.
Published: 15 Nov 2025, 10:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented