48 മണിക്കൂറിനുള്ളിൽ സിനിമയെടുക്കണം, ചലഞ്ചിൽ വിജയിച്ചത് മലയാളിയുടെ 'ഗുല്ലു'
പിരിമുറുക്കം നിറഞ്ഞ മണിക്കൂറുകള്‍, തളർത്താൻ കഴിയാത്ത ആവേശം, മറക്കാനാവാത്ത 48 മണിക്കൂറുകളുടെ കഠിനപ്രയത്നം... അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നടന്ന ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോയുടെ (CMOT) സമാപന ചടങ്ങിൽ മാക്വിനസ് പാലസിലെ ദൃശ്യം ഇതായിരുന്നു. ഒടുവിൽ മികച്ച സംവിധായികയായി തിരഞ്ഞെടുത്തത് മലയാളിയായ അർഷലി ജോസിനെയാണ്. 48 മണിക്കൂറുകൾ കൊണ്ട് അർഷലിയും ടീമും ചെയ്ത ഗുല്ലു ആണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കാണിക്കുന്ന സിനിമയാണ് ഗുല്ലു.
20 അംഗങ്ങൾ വീതമുള്ള അഞ്ച് ടീമുകളായി തിരിച്ച് 48 മണിക്കൂറായിരുന്നു ഫിലിം മേക്കിംഗ് ചലഞ്ച്. "ടെക്നോളജി യുഗത്തിലെ ബന്ധങ്ങൾ" എന്ന വിഷയമാണ് ഫിലിം മേക്കിങിനായി നൽകിയത്. 2024 നവംബർ 21 മുതൽ 23 വരെ പൻജിമിന്റെ 4 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഥലങ്ങളിലായാണ് ചിത്രീകരണം നടന്നത്.
Inshort- The atmosphere at the closing ceremony of Creative Minds of Tomorrow (CMOT) at the International Film Festival was filled with excitement and intense emotions. The event culminated in the announcement of Arshali Jose, a Malayalam filmmaker, as the Best Director.
Content Highlights: Malayali film maker got recognition in CMOT programme of IFFI
Published: 25 Nov 2024, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented