തൃശ്ശൂർ : മികച്ച സിനിമ, കുട്ടികളുടെ സിനിമ, മികച്ച ബാലനടൻ, ഗായിക, ഗാനരചയിതാവ്, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി തൃശ്ശൂരുകാർ. ചാലക്കുടിയുടെ സ്വന്തം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘പല്ലൊട്ടി 90’സ് കിഡ്സ്’ ലിജോ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. ആ അർഥത്തിൽ ഈ ചാലക്കുടിക്കാരൻ സ്വന്തമാക്കിയത് ഇരട്ടിമധുരം.
വെള്ളാങ്ങല്ലൂരിനടുത്ത് കോണത്തുകുന്ന് എന്ന ഗ്രാമത്തിൽനിന്ന് ഇത്തവണ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങുക രണ്ട് പ്രതിഭകളാണ്. പല്ലൊട്ടിയുടെ കഥയും സംവിധാനവും നിർവഹിച്ച ജിതിൻ രാജും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷും. ജിതിനും കൂട്ടുകാരും ചേർന്ന് നിർമിച്ച ഹ്രസ്വചിത്രം നിർമാതാവായ സാജിത് യഹിയയുടെ പ്രോത്സാഹനത്താലാണ് സിനിമയാക്കിയത്.
എഴുത്തിലൂടെ വീണ്ടും ചലച്ചിത്ര പുരസ്കാരപ്പട്ടികയിലിടം പിടിച്ച ഗാനരചയിതാവ് റഫീക് അഹമ്മദും സി.എസ്. വെങ്കിടേശ്വരനുമാണ് മറ്റ് രണ്ട് തൃശ്ശൂരുകാർ. കുന്നംകുളത്തിനടുത്ത് അക്കിക്കാവ് സ്വദേശിയായ റഫീക് അഹമ്മദിനിത് ആറാം പുരസ്കാരമാണ്. ചാലക്കുടി സ്വദേശിയായി സി.എസ്. വെങ്കിടേശ്വരൻ മുൻപും ചലച്ചിത്രഗ്രന്ഥത്തിനും ലേഖനത്തിനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
സാംസ്കാരികവകുപ്പും ചലച്ചിത്ര വികസന കോർപറേഷനും സംയുക്തമായി നിർമിച്ച ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയുടെ സംവിധായിക ശ്രുതി ശരണ്യവും ഇലവീഴാ പൂഞ്ചിറ ശബ്ദരൂപകല്പന നിർവഹിച്ച അജയൻ അടാട്ടും പുരസ്കാരപ്പട്ടികയിലുണ്ട്. ജന്മം കൊണ്ട് തൃശ്ശൂരുകാരിയല്ലെങ്കിലും നിലവിൽ ഇവിടുത്തുകാരിയാണ് മികച്ച ഗായികയായി തിരഞ്ഞെടുത്ത മൃദുലവാരിയർ. ചുരുക്കത്തിൽ എട്ട് പുരസ്കാരങ്ങളാണ് തൃശ്ശൂരിലേക്കെത്തുന്നത്.
Content Highlights: Kerala state film awards 2022 winners, Lijo Jose, Pallotti 90 kids, Ajayan adaat, sruthi saranyam
Published: 22 Jul 2023, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented