പനാജി: ചരിത്രത്തിലാദ്യമായി ഗോത്രവിഭാഗമായ ഇരുളര്‍ മാത്രമഭിനയിച്ച ഒരു സിനിമ  അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്. പ്രിയനന്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള 'ധബാരി ക്യുരുവി'യാണ് ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

To advertise here,

കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു ഗോത്ര വിഭാവമാണ് ഇരുളര്‍. തന്റെ ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനുള്ള സ്വന്തം അവകാശത്തെ ഉയര്‍ത്തി പിടിക്കുന്ന യുവതിയുടെ കഥായാണ് 'ധബാരി ക്യുരുവി'.

അട്ടപ്പാടിയില്‍ വച്ച് 150-ഓളം പേര്‍ പങ്കെടുത്ത വര്‍ക്ക്‌ഷോപ്പില്‍ നിന്നുമാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയും സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

104 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ ഛായാഗ്രഹണം അശ്വഘോഷനും എഡിറ്റിംഗ് ഏകലവ്യനും നിര്‍വ്വഹിച്ചിരിക്കുന്നു.