പ്രിയനന്ദനന്‍ ഒരുക്കിയ 'ധബാരി ക്യുരുവി'യിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു. കാട്ടുതേനിന്റെ മധുരമുള്ള 'ചിന്ന ചിന്ന...'എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മീനാക്ഷിയാണ്.
ഹൃദയം കുളിര്‍പ്പിക്കുന്ന കാട്ടുച്ചോലകളുടെ തണുപ്പും ഈണവും ആ ഗാനത്തില്‍ കലര്‍ന്നിരിക്കുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും കാടിന്റെ തനത് വാദ്യങ്ങളേയും കാടിന്റെ ആദിമ താളങ്ങളേയും അനുഭവിപ്പിക്കുന്ന സംഗീതം തന്നെയാണ്. ഗാനങ്ങള്‍ക്ക് ഈണം നല്കിയിരിക്കുന്നത് പി.കെ. സുനില്‍കുമാറാണ്.
നൂറ വരിക്കോടനും ആര്‍. കെ. അട്ടപ്പാടിയുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. കഥ, സംവിധാനം: പ്രിയനന്ദനന്‍, നിര്‍മാണം: ഐവാസ് വിഷല്‍ മാജിക് പ്രൈവറ്റ് ലിമിറ്റഡ് & അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്.
ഛായാഗ്രഹണം: അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: ആര്‍. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍: പി. അയ്യപ്പദാസ്, സംവിധാന സഹായികള്‍: ഗോക്രി, ആര്‍.കെ. അട്ടപ്പാടി, കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ, മാര്‍ക്കറ്റിംങ്ങ് കണ്‍സള്‍ട്ട്: ഷാജി പട്ടിക്കരസ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സലിം റഹ്‌മാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍: പ്രസാദ് രാമന്‍, അരുണ്‍ ബോസ്, ഓഫീസ് നിര്‍വഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍.പി.ആര്‍.ഒ :പി .ആര്‍ .സുമേരന്‍.
മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണന്‍, മുരുകന്‍, കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.
Content Highlights: Chinna Chinna -Video song Dhabariquruvi Priyanandanan PK Sunilkumar Meenakshi
Published: 05 Dec 2023, 09:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented