കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയുന്ന 'ഇടിയൻ ചന്തു' ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ലാൽ മീഡിയയിൽ വെച്ചു നടന്നു. പീറ്റർ ഹെയിൻ ആക്ഷൻ കൊറിയോഗ്രാഫർ ആയി എത്തുന്നു എന്ന പ്രത്യേകതയും ഇടിയൻ ചന്തുവിനുണ്ട്. സലിം കുമാർ മകനോടൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഫീക്, സുബൈർ, റയീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത് വിജയൻ എന്നിവർ ചേർന്നു നിർമിക്കുന്ന ഇടിയൻ ചന്തു നർമവും വൈകാരികതയും നിറഞ്ഞ ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും എന്നാണ് സൂചന. വിഷ്ണു ഉണ്ണികൃഷ്ണനും സലിം കുമാറിനും പുറമെ ചന്തു സലീം കുമാർ, രമേശ് പിഷാരടി, ലാലു അലക്സ്, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാർ, സൂരജ് തേലക്കാട്, സലീം തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
ഛായാഗ്രഹണം - വിഘ്നേഷ് വാസു, എഡിറ്റർ - വി. സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹിരൺ മഹാജൻ, പ്രൊജക്റ്റ് ഡിസൈനർ - റാഫി കണ്ണാടിപ്പറമ്പ, പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്,അസോസിയേറ്റ് റൈറ്റെർ - ബിനു എ. എസ്, മ്യൂസിക് - മിൻഷാദ് സാറ & അരവിന്ദ് ആർ വാരിയർ,പ്രൊഡക്ഷൻ കൺട്രോളർ - പൗലോസ് കരുമറ്റം, സൗണ്ട് ഡിസൈൻ - ഡാൻ ജോ, മേക്കപ്പ് - അർഷാദ് വർക്കല, വസ്ത്രലങ്കാരം - റാഫി കണ്ണാടിപ്പറമ്പ, വിഫസ്- നിധിൻ റാം നടുവതൂർ , ഫിനാൻസ് കൺട്രോളർ - റോബിൻ ആഗസ്റ്റിൻ, പ്രൊമോഷൻ ഫോട്ടോഗ്രാഫർ - ആഷിഖ് ഹസ്സൻ,കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ, സ്റ്റിൽസ് - സിബി ചീരാൻ, പബ്ലിസിറ്റി ഡിസൈൻ - മാ മി ജോ
Content Highlights: vishnu unnikrishnan movie idiyan chandhu started
Published: 08 Oct 2023, 12:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented