സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ സ്ക്വാഡ് രൂപീകരിക്കാൻ മുന്നിട്ടിറങ്ങി  ഇടിയൻ ചന്തു എന്ന സിനിമയുടെ അണിയറപ്രവർത്തകർ. ഇതിന്റെ ഭാ​ഗമായി സിനിമയുടെ ചിത്രീകരണം നടക്കുന്ന കോതമംഗലം മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ചന്തു സ്‌ക്വാഡ് എന്ന പേരിൽ ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിച്ചു. 

To advertise here,

സംസ്ഥാന തലത്തിൽ എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും അധികൃതരുമായി ചേർന്ന് ഇത്തരത്തിൽ ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിക്കുന്നതിന്റെ മുന്നോടിയായി ലോഗോ പ്രകാശനവും നടത്തി. വിഷ്ണു ഉണ്ണികൃഷ്ണനാണ് ഇടിയൻ ചന്തു എന്ന ചിത്രത്തിൽ നായകനാകുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകരും സ്കൂൾ അധികൃതരും ചേർന്നാണ് ചന്തു സ്‌ക്വാഡ് ഉദ്ഘാടനം ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത്ത്‌ വിജയൻ, അഭിനേതാക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ജയശ്രീ, ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ സേനകൾ രൂപീകരിക്കാനാ ണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ശ്രമം. പ്ലസ് ടു സ്കൂൾ പ്രമേയമായ ഇടിയൻ ചന്തുവിൽ സമകാലീന പ്രസക്തമായ വിഷയം ആണ് കൈകാര്യം ചെയ്യുന്നത്.