
മുംബൈ : ഇന്ത്യക്കെതിരായ മത്സരശേഷം ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ആർജെ പ്രിൻസി പരീഖും ചേർന്നെടുത്ത റീൽ വൻ വൈറലായിരുന്നു. മില്ലറെ പ്രശംസിച്ചുകൊണ്ട് പ്രിൻസി ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. മത്സരത്തിൽ 76 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 35 പന്തിൽ 63 റൺസെടുത്ത മില്ലറുടെ പ്രകടനമാണ് ഇന്ത്യക്ക് വെല്ലുവിളിയുയർത്തിയത്.
റീലിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളടക്കം നേരിടേണ്ടിവന്നതായി അവർ പറയുന്നു. അധിക്ഷേപങ്ങൾക്ക് ഇരയായതായും പ്രിൻസി പരീഖ് വെളിപ്പെടുത്തി. സൈബറാക്രമണങ്ങൾക്ക് പിന്നാലെ ഫേസ്ബുക്കിൽ നിന്ന് റീൽ നീക്കം ചെയ്തു. അതേസമയം ഇൻസ്റ്റഗ്രാമിൽ റീൽ ഇപ്പോഴുമുണ്ട്. ബലാത്സംഗ ഭീഷണികൾ സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ പരീഖ് പോലീസിൽ പരാതിനൽകിയതായും അറിയിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽവെച്ച് നടന്ന സൂപ്പർ എട്ട് മത്സരത്തിന് പിന്നാലെയാണ് ഇരുവരും റീലുമായി രംഗത്തെത്തിയത്. മില്ലർക്ക് ചുറ്റും അൽപ്പം ദേഷ്യത്തോടെ പരീഖ് കൈയ്യടിച്ചുകൊണ്ട് നടക്കുന്നതാണ് വീഡിയോയിലുള്ളത്. ‘ഡേവിഡ് മില്ലർ എന്തൊരു കളിക്കാരൻ’ എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൻ വൈറലായതിന് പിന്നാലെയാണ് ആർജെക്കെതിരേ ഭീഷണികളുയർന്നത്.
Content Highlights: Parikh has alleged that she received "disturbing rape threats" and was body-shamed after the reel was released
Published: 25 Feb 2026, 04:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented