ദുബായ്; ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ ആധികാരിക വിജയങ്ങളോടെ ഇന്ത്യ സെമിയിലേക്ക് മുന്നറിക്കഴിഞ്ഞു. ഗ്രൂപ്പ് എ യില്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച കിവീസും ഇന്ത്യയ്ക്കൊപ്പം സെമിയിലെത്തിയിട്ടുണ്ട്. ആതിഥേയരായ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ്. ഒരേ വേദിയില്‍ മത്സരങ്ങള്‍ കളിക്കുന്നത് ഇന്ത്യന്‍ ടീമിന് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് പറയുന്നത്.
'ഒരേ വേദിയില്‍ കളിക്കുന്നത് ഇന്ത്യന്‍ ടീമിന് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ത്യ അതിശക്തമായ ടീമാണ്. എങ്കിലും എല്ലാമത്സരങ്ങളും അവിടെ കളിക്കുന്നത് അവര്‍ക്ക് ഗുണകരമാണ്.'- കമ്മിന്‍സ് യാഹൂ സ്‌പോര്‍ട് ഓസ്‌ട്രേലിയയോട് പറഞ്ഞു.
അതേസമയം ആധികാരികമായാണ് ഇന്ത്യയുടെ സെമിപ്രവേശം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശിനെ 228 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 46.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ വിജയശില്‍പ്പി. രണ്ടാം മത്സരത്തിൽ പാകിസ്താനെയും ഇന്ത്യ തകർത്തെറിഞ്ഞു. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സൂപ്പര്‍താരം വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ടൂര്‍ണമെന്റില്‍ ഓസീസിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജോഷ് ഇംഗ്ലിസിനെ കമ്മിന്‍സ് അഭിനന്ദിക്കുകയും ചെയ്തു. ഇംഗ്ലിസിന്റേത് ക്ലാസ് ബാറ്റിങ്ങാണ്. എല്ലാ ഫോര്‍മാറ്റിലും ഇംഗ്ലിസ് സെഞ്ചുറി തികച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയിലും അദ്ദേഹം മികച്ചുനില്‍ക്കുകയാണെന്നും ഓസീസ് നായകന്‍ പറഞ്ഞു. പരിക്കേറ്റതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് കമ്മിന്‍സ് പിന്മാറിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത്.
അടുത്ത മാസം നടക്കുന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് നിരയില്‍ കമ്മിന്‍സ് മടങ്ങിയെത്തിയേക്കും. എസ്.ആര്‍.എച്ച് നായകനായ കമ്മിന്‍സിന്റെ നായകത്വത്തിലാണ് ഹൈദരാബാദ് കഴിഞ്ഞ ഐപിഎല്ലില്‍ ഫൈനലിലെത്തിയത്.
Content Highlights: India Getting Venue Advantage In Champions Trophy says pat cummins
Published: 25 Feb 2025, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented