കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനവും 60 വർഷത്തെ സേവന പാരമ്പര്യവുമുള്ള എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയായ ഹിന്ദ്‌ലാബ്‌സ് എറണാകുളം ജില്ലയിൽ പുതിയ അത്യാധുനിക ലാബുകൾ ആരംഭിച്ചുകൊണ്ട് മധ്യകേരളത്തിൽ പ്രവർത്തനം വ്യാപിപ്പിച്ചു. കിഡ്‌കോയുമായി സഹകരിച്ചാണ് ഹിന്ദ്‌ലാബ്‌സ് എറണാകുളത്ത് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി, ആലുവ പറവൂർ കവല സെന്ററിലുള്ളദേശാഭിവർധിനി കേന്ദ്രത്തിൽ നവംബർ 3 മുതൽ പുതിയ ഹിന്ദ്‌ലാബ്‌സ് പ്രവർത്തനം ആരംഭിച്ചു. ഈ പ്രധാന റഫറൻസ് ലാബിന്റെ കീഴിൽ ആലങ്ങാട്, പാറക്കടവ്, സൗത്ത് കളമശ്ശേരി, കുഴൂർ എന്നിവിടങ്ങളിലെ അനുബന്ധ ലാബുകളും (Satellite Labs) പ്രവർത്തിക്കുന്നതാണ്.

ഈ ശൃംഖലയിലെ ആദ്യത്തെ ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനം 2025 നവംബർ 3ന് കുഴൂരിൽ നടന്നു. ബഹുമാനപ്പെട്ട കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യവകുപ്പിലെയുംഎച്ച്എൽഎല്ലിലെയുംകിഡ്‌കോയിലേയും മുതിർന്ന ഉദ്യോഗസ്ഥർ, പ്രാദേശിക സഹകരണ സംഘങ്ങളിലെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ വിശ്വസനീയവും താങ്ങാനാവുന്നതുമായ എല്ലാവിധ ലബോറട്ടറി പരിശോധനകൾക്കും 40% വരെ ഇളവ് ലഭിക്കും. വിദഗ്ധരായ ടെക്‌നീഷ്യൻമാരുടെ സേവനത്തോടെയുള്ള അത്യാധുനിക ഡയഗ്‌നോസ്റ്റിക് ലാബ് സൗകര്യങ്ങളാണ് എല്ലാ കേന്ദ്രങ്ങളിലുമായി ഒരുക്കിയിരിക്കുന്നത്. പ്രീഅനലിറ്റിക്കൽ, അനലിറ്റിക്കൽ, പോസ്റ്റ്അനലിറ്റിക്കൽ ഘട്ടങ്ങൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും NABL മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നടപ്പിലാക്കുന്നത്.
 

To advertise here,