ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഹിന്ദ്‌ലാബ്‌സ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃഖലയാണ് ഹിന്ദ്‌ലാബ്‌സ്.

അന്താരാഷ്ട്ര നിലവാരമുള്ള രോഗ നിർണയ പരിശോധനകൾ പൊതുജനങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ നൽകി വരുന്ന ഹിന്ദ്‌ലാബ്‌സ് ഇന്ന് ഇന്ത്യയിലെ ആരോഗ്യ രംഗത്തെ സജീവ സാന്നിദ്ധ്യമാണ്. ചികിത്സാ ചിലവുകൾ മൂലം വലയുന്നവർക്ക് ഏറേ ആശ്വാസമാണ് എച്ച്എൽഎല്ലിന്റെ ഹിന്ദ്‌ലാബ്‌സ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ മിനി രത്‌ന കമ്പനിയായ എച്ച്എൽഎൽ കഴിഞ്ഞ 60 വർഷമായി ആരോഗ്യ, സേവന രംഗത്ത് കരുത്തുറ്റ സംഭാവനങ്ങൾ നൽകി വരുന്നു. ആറ് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയായ ഹിന്ദ്‌ലാബ്‌സിന് ഇന്ന് ഇന്ത്യയിൽ 223 സെന്ററുകളും 45 ഇമേജിങ് സെന്ററുകളുമുണ്ട്. 2008 ൽ ഡൽഹിയിലെ ഇഏഒടൽ പ്രവർത്തനം ആരംഭിച്ച ഹിന്ദ്‌ലാബ്‌സ്, രാജ്യത്ത് സ്‌കാൻ, രക്ത പരിശോധന തുടങ്ങിയ ഡയഗ്‌നോസ്റ്റിക് സേവനങ്ങളുടെ നിരക്കുകൾ ഏകീകരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

പരിശോധനകൾക്ക് കുറഞ്ഞ നിരക്ക്
സ്വകാര്യ ലാബുകളെ അപേക്ഷിച്ച് 40 മൂതൽ 60 ശതമാനം വരെ ഇളവോടെ വിവിധ ലബോറട്ടറി പരിശോധനകൾ ഹിന്ദ്‌ലാബ്‌സ് ലഭ്യമാക്കുന്നു. ബ്ലഡ് റൂട്ടിൻ 94 രൂപ, പ്രമേഹം 15 രൂപ, കൊളസ്‌ട്രോൾ 40 രൂപ, തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് 220 രൂപ, ലിവർ ഫംങ്ഷൻ ടെസ്റ്റ് 240 രൂപ, ലിപിഡ് പ്രൊഫൈൽ 245 രൂപ എന്നിങ്ങനെയാണ് ഇവിടുത്തെ രക്ത പരിശോധന നിരക്കുകൾ. ഡിജിറ്റൽ എക്‌സ്‌റേ 125 രൂപ മുതൽ ലഭ്യമാണ്. ഇസിജി 80 രൂപ, എക്കോ 900 രൂപ, ടിഎംടി 800 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ. വിവിധ അൾട്രാസൗണ്ട് സ്‌കാനിങ്ങുകൾക്കും നിരക്കുകൾ വളരെ കുറവാണ്. സിടി സ്‌കാൻ 1000 രൂപ മുതലും എംആർഐ സ്‌കനുകൾ 1700 രൂപ മുതലും ആരംഭിക്കുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്നു
ഹിന്ദ്‌ലാബ്‌സ് സേവനങ്ങൾ വർഷത്തിൽ 365 ദിവസവും 24 മണിക്കുറും ലഭ്യമാണ്. ജനറൽ മെഡിസിൻ, കാർഡിയോളജി, ഡയബറ്റോളജി വിഭാഗങ്ങൾ മുതൽ ഡെന്റൽ ഒപിവരെ ഹിന്ദ്‌ലാബ്‌സ് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളിൽ ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുടെ സേവനങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലുള്ള ഹിന്ദ്‌ലാബ്‌സിൽ ലഭ്യമാണ്.

To advertise here,