ജനസംഖ്യാവർധനവ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി 1966 മാർച്ച് ഒന്നിനാണ് എച്ച്എൽഎൽ സ്ഥാപിതമായത്. 1990-കളിൽ ആശുപത്രി ഉത്പന്ന മേഖലയിലേക്കും 2000ത്തോടെ സ്ത്രീകളുടെ ആരോഗ്യ ഉൽപ്പന്ന മേഖലയിലേക്കും എച്ച്എൽഎൽ കടന്നു. പിന്നീട് നിർമാണം, സംഭരണം, കൺസൾട്ടൻസി, രോഗനിർണയം, ഫാർമ റീട്ടെയ്ൽ ബിസിനസ് തുടങ്ങി നിരവധി സേവന മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.
മൂഡ്‌സ് കോണ്ടം, ബ്ലഡ് ബാഗ് എന്നിവയടക്കം എഴുപതിലധികം ബ്രാൻഡുകൾ ഇന്ന് എച്ച്എൽഎൽ വിപണിയിലെത്തിക്കുന്നു. എട്ട് അത്യാധുനിക നിർമാണ യൂണിറ്റുകളും ഒരു കോർപ്പറേറ്റ് ഗവേഷണ വികസന കേന്ദ്രവും ഇപ്പോൾ എച്ച്എൽഎല്ലിനുണ്ട്. മിതമായ നിരക്കിൽ ആർത്തവ കപ്പുകളും സാനിറ്ററി നാപ്കിനുകളും ലഭ്യമാക്കിക്കൊണ്ട് ആർത്തവ ആരോഗ്യ രംഗത്തും വിപ്ലവകരമായി ഇടപെട്ടു. കുറഞ്ഞ നിരക്കിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുന്ന അമൃത് ഫാർമസി സംരംഭവും എച്ച്എൽഎല്ലിന്റെ ഭാഗമാണ്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസിയായും എച്ച്എൽഎൽ പ്രവർത്തിച്ചു.
Content Highlights: hindlab
Published: 11 Dec 2025, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented