കൊച്ചി: പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസല്‍ കാര്‍ണെയ്‌റോ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. സൂപ്പര്‍ കപ്പിനായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ജെസല്‍ ഉണ്ടായിരുന്നെങ്കിലും പരിക്ക് കാരണം ഇപ്പോള്‍ പിന്മാറുകയായിരുന്നു. ഈ സീസണോടെ ജെസല്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുകയും ചെയ്യും. താരത്തിന്റെ കരാര്‍ ഈ വര്‍ഷം അവസാനിക്കുകയാണ്.

To advertise here,

2019-ലാണ് താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ്ബ് താരവുമായുള്ള കരാര്‍ പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ജെസല്‍ ഇനി ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയില്‍ ഇറങ്ങാന്‍ സാധ്യതയില്ല.