കോഴിക്കോട്: 2023 ഹീറോ സൂപ്പര്‍ കപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റം. ഏപ്രില്‍ 21, 22 തീയതികളിലാണ് സെമി ഫൈനല്‍ നടക്കുന്നത്. ഫൈനല്‍ ഏപ്രില്‍ 25 ന് നടക്കും. 

To advertise here,

മൂന്ന് മത്സരങ്ങളും വൈകിട്ട് ഏഴുമണിക്ക് നടക്കും. നേരത്തേ ഇത് വൈകിട്ട് 8.30-നാണ് നടത്താന്‍ തീരുമാനിച്ചത്. ഏപ്രില്‍ 21 ന് നടക്കുന്ന ആദ്യ സെമി കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍വെച്ച് നടക്കും. 22 ന് നടക്കുന്ന രണ്ടാം സെമിയ്ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയം വേദിയാകും. 

ഏപ്രില്‍ 25 ന് നടക്കുന്ന ഫൈനലിന് കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയാകും. നിലവില്‍ ബെംഗളൂരു എഫ്.സി, ഒഡിഷ എഫ്.സി. എന്നീ ടീമുകള്‍ സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.