
കോഴിക്കോട്: 2023 സൂപ്പര്‍ കപ്പിന്റെ സെമി ഫൈനലില്‍ കയറുന്ന മൂന്നാമത്തെ ടീമായി ജംഷേദ്പുര്‍ എഫ്.സി. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഗോകുലം കേരള എഫ്.സിയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജംഷേദ്പുര്‍ വിജയമാഘോഷിച്ചത്.
ഗ്രൂപ്പിലെ മൂന്നില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ആധികാരികമായാണ് ജംഷേദ്പുര്‍ സെമി ബര്‍ത്തുറപ്പിച്ചത്. ജംഷേദ്പുരിനായി ഹാരി സോയര്‍, ഫാറൂഖ് ചൗധരി, ഇഷാന്‍ പണ്ഡിത എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗോകുലത്തിനായി സാനുവര്‍ കോനെ, സാമുവല്‍ എന്നിവര്‍ ഗോളടിച്ചു.
ഈ തോല്‍വിയോടെ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് ഗോകുലം തലതാഴ്ത്തി ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങി. ജംഷേദ്പുര്‍ വിജയിച്ചതോടെ ഗോകുലത്തിന് പിന്നാലെ എ.ടി.കെ മോഹന്‍ ബഗാന്‍, എഫ്.സി ഗോവ എന്നീ ടീമുകളും സെമി കാണാതെ പുറത്തായി.
Content Highlights: jamshedpur fc enter into the semi finals of hero super cup 2023 by beating gokulam
Published: 18 Apr 2023, 07:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented