കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാന വമ്പന്‍ തോല്‍വി. ജംഷേദ്പുര്‍ എഫ്.സിയാണ് മോഹന്‍ ബഗാനെ തകര്‍ത്തത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജംഷേദ്പുരിന്റെ വിജയം. ജംഷേദ്പുരിനായി ബോറിസ് സിങ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ഹാരിസണ്‍ ഹിക്കിയും ടീമിനായി വലകുലുക്കി. ഈ വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ജംഷേദ്പുര്‍ ഒന്നാമതെത്തി.
ആവേശകരമായ മത്സരത്തില്‍ ഒന്‍പതാം മിനിറ്റില്‍ തന്നെ ജംഷേദ്പുര്‍ മികച്ച മുന്നേറ്റം പുറത്തെടുത്തു.ഋതിക് കുമാറിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ പിശാല്‍ കെയ്ത്ത് തട്ടിയകറ്റി. 23-ാം മിനിറ്റില്‍ ബോറിസ് മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കി. വലത് വിങ്ങില്‍ നിന്ന് രണ്ട് മോഹന്‍ ബഗാന്‍ താരങ്ങളെ മറികടന്ന് ബ്രസീലിയന്‍ താരം ക്രിവേലാരോ ഗോള്‍ പോസ്റ്റിലേക്ക് അടിച്ച ഷോട്ട് ബോറിസ് വലയിലേക്ക് തട്ടിയിട്ടു. പിന്നാലെ 43-ാം മിനിറ്റില്‍ ബോറിസ് തന്റെ രണ്ടാം ഗോള്‍ നേടി. ഇത്തവണ ഋതിക് കുമാറിന്റെ പാസില്‍ നിന്നാണ് താരം വലകുലുക്കിയത്. ആദ്യ പകുതിയില്‍ ജംഷേദ്പുര്‍ 2-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയിലും ജംഷേദ്പുര്‍ ആധിപത്യം പുലര്‍ത്തി. 70-ാം മിനിറ്റില്‍ മോഹന്‍ ബഗാനുവേണ്ടി മലയാളി താരം ആഷിഖ് കുരുണിയന്‍ കളത്തിലിറങ്ങി. 84-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ കാള്‍ ജെറാര്‍ഡിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ രഹനേഷ് തട്ടിയകറ്റി. മത്സരമവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്‍ജുറി ടൈമില്‍ ജംഷേദ്പുര്‍ മൂന്നാം ഗോളും സ്വന്തമാക്കി. ഹാരിസണ്‍ ഹിക്കിയാണ് ടീമിനായി വലകുലുക്കിയത്. ഇഷാന്‍ പണ്ഡിതയുടെ ഷോട്ട് ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് തട്ടിയെങ്കിലും റീബൗണ്ടായി വന്ന പന്ത് ഹാരിസണ്‍ അനായാസം വലയിലെത്തിച്ചു. ഇതോടെ ടീം വിജയമുറപ്പിച്ചു. ജംഷേദ്പുരിന്റെ പ്രതീക് ചൗധരിയാണ് മത്സരത്തിലെ താരം.
Content Highlights: jamshedpur fc beat atk mohun bagan in hero super cup 2023
Published: 14 Apr 2023, 10:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented