മഞ്ചേരി: സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്ക് ജയം. മിസോറം ക്ലബ്ബ് ഐസ്വാള്‍ എഫ്‌സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

To advertise here,

കളിയുടെ തുടക്കംമുതൽ ആധിപത്യം പുലര്‍ത്തിയ ഹൈദരാബാദ് 17-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ജോയല്‍ കിയാനിസെയാണ് ഹൈദരാബാദിനായി വലകുലുക്കിയത്.

പിന്നാലെ 50-ാം മിനിറ്റില്‍ ഹൈദരാബാദ് താരം ആരെന്‍ ഡിസില്‍വയെ ഐസ്വാള്‍ താരം ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ജാവോ വിക്ടര്‍ ഹൈദരാബാദിന്റെ ലീഡുയര്‍ത്തി. എക്‌സ്ട്രാ ടൈമില്‍ ഐസ്വാളിന്റെ ആശ്വാസ ഗോളെത്തി. ഇവാന്‍ വെരാസാണ് ടീമിനായി വലകുലുക്കിയത്.