കൊച്ചി വിപിഎസ് ലെയ്ക്‌ഷോര്‍ ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസിന്റെ ഡയറക്ടര്‍.

To advertise here,

placeholder
കാന്‍സര്‍ ചികിത്സാരംഗത്തെ ശ്രദ്ധേയരായ ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. ഷോണ്‍ ടി ജോസഫ്. 2014ല്‍ വിപിഎസ് ലെയ്ക്‌ഷോറില്‍ ഡോ. ഷോണ്‍ ആരംഭിച്ച ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ന്, കഴുത്തിലും ശിരസിലുമുള്ള സങ്കീര്‍ണമായ കാന്‍സര്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്ന ഇന്ത്യയിലെ തന്നെ മികച്ച സെന്ററുകളില്‍ ഒന്നാണ്. മൈക്രോവാസ്‌കുലാര്‍ റീകണ്‍സ്ട്രക്ഷന്‍, ലാറിന്‍ക്‌സ് കാന്‍സറുകള്‍ക്കുള്ള ട്രാന്‍സൊറല്‍ ലേസര്‍ സര്‍ജറികള്‍, എന്‍ഡോസ്‌കോപിക് സ്‌കള്‍ ബെയ്‌സ്ഡ് സര്‍ജറികള്‍ തുടങ്ങി 3000ല്‍ അധികം മേജര്‍ സര്‍ജറികള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇവിടെ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ശബ്ദം നഷ്ടപ്പെടാതെ, ശബ്ദനാളത്തിലെ കാന്‍സര്‍ വിജയകരമായി നീക്കം ചെയ്ത ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഡോ. ഷോണ്‍ ആണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും അഹമ്മദാബാദ് ബി.ജെ മെഡിക്കല്‍ കോളജ് ആന്‍ഡ് സിവില്‍ ഹോസ്പിറ്റലില്‍ നിന്ന് ഇഎന്‍ടിയില്‍ ബിരുദാനന്തര ബിരുദം നേടി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എംഎസ് പാസായി. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ സര്‍ജിക്കല്‍ ഓങ്കോളജി ആന്‍ഡ് സ്‌കള്‍ ബെയ്‌സ്ഡ് സര്‍ജറിയില്‍ സീനിയര്‍ റസിഡന്റ്‌സി. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറിയില്‍ എംസിഎച്ച് ചെയ്തു. നിരവധി അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.