ഹെഡ്, കാര്‍ഡിയാക് സര്‍ജറി, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍

To advertise here,

placeholder
Dr John Velliyath
കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ നാല് പതിറ്റാണ്ടായി പ്രശംസനീയമായ സേവനം അനുഷ്ഠിക്കുന്നു. 14000ല്‍ അധികം ശസ്ത്രക്രിയകള്‍ വിജയകരമായി ചെയ്തു.

നവജാത ശിശുക്കളിലെയും കുട്ടികളിലെയും മുതിര്‍ന്നവരിലെയും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകള്‍, കോന്‍ജിനേറ്റല്‍ ഹാര്‍ട്ട് സര്‍ജറി, വാല്‍വ് റിപ്പയര്‍ സര്‍ജറി, മിനിമലി ഇന്‍വേസിവ് സര്‍ജറി, ലീന്‍ സര്‍ജറി തുടങ്ങിയവയില്‍ പ്രത്യേക വൈദഗ്ധ്യമുണ്ട്.

കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കുവൈറ്റിലെ ചെസ്റ്റ് ഡിസീസസ് ഹോസ്പിറ്റല്‍, ഒമാനിലെ റോയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ജോണ്‍ വെള്ളിയത്ത് ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ വിസിറ്റിംഗ് കണ്‍സള്‍ട്ടന്റ് ആണ്.

കാര്‍ഡിയാക് സര്‍ജറിയിലെ പ്രശംസനീയമായ സേവനത്തിന് മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, ഒമാന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. യുറോപ്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോതൊറാസിക് സര്‍ജന്‍സില്‍ അംഗമാണ്.