കൊച്ചി: മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രം മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. ഗുരു സോമസുന്ദരം അനശ്വരമാക്കിയ കഥാപാത്രത്തിന് ഇപ്പോഴും ആരാധകരുണ്ട്.  ഇപ്പോഴിതാ മിന്നല്‍ മുരളിയിലെ ഹിറ്റ് ഡയലോഗുകള്‍ ഒന്നുകൂടി ലൈവായി പറഞ്ഞിരിക്കുകയാണ് ഗുരു സോമസുന്ദരം. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹയയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ക്യാംപസ് വിസിറ്റിന്റെ ഭാഗമായിട്ടായിരുന്നു ഗുരു സോമസുന്ദരത്തിന്റെ പ്രകടനം. 

To advertise here,

 സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജ്മെന്റ് സ്റ്റഡീസിന്റെ കളമശ്ശേരിയിലെ പ്രധാന കാമ്പസില്‍ നിന്നായിരുന്നു തുടക്കം. സിക്സ് സില്‍വര്‍ സോള്‍ സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം  വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിനു മുന്നോടിയായാണ് ഹയ ടീം  കാമ്പസുകള്‍ സന്ദര്‍ശിക്കുന്നത്. ലോകകപ്പിനു സ്വാഗതമോതി എസ് സി എം എസ് സംഘടിപ്പിച്ച കാല്‍പന്ത് മത്സരത്തിന്റെ ഉദ്ഘാടനവും  ഇതിനൊപ്പം നടന്നു. 

24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഹയ.  ചിത്രത്തിന്റെ ടീസര്‍ മുമ്പ് പുറത്തുവിട്ടിരുന്നു. ഒരു കോളേജും അവിടത്തെ ക്യാമ്പസ് ജീവിതവുമാണ് ടീസറില്‍ പ്രധാനമായും കാണിച്ചിരിക്കുന്നത്. കൂടതെ ഇവരുടെ മാതാപിതാക്കളെയും ടീസറില്‍ കാണിക്കുന്നുണ്ട്. ക്യാംപസ് ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് ഹയ.  'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ.  മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.