അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ലയണല്‍ മെസ്സി. സമൂഹമാധ്യമങ്ങളിലൂടെയാണ് മെസ്സി നന്ദി പ്രകടിപ്പിച്ചത്. കുട്ടിക്കാലം മുതലുള്ള ചെറിയ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ 30 വര്‍ഷത്തോളമെടുത്തു. ആ പന്ത് എനിക്ക് സന്തോഷങ്ങളുൂം സങ്കടങ്ങളും സമ്മാനിച്ചിട്ട് മൂന്ന് പതിറ്റാണ്ടിനോടടുക്കുന്നു. ഒരു ലോകചാമ്പ്യനാവുക എന്ന സ്വപ്‌നം എപ്പോഴുമുണ്ടായിരുന്നു'- മെസ്സി ഇങ്ങനെയാണ് കുറിപ്പ് ആരംഭിച്ചത്.
ഗ്രാന്‍ഡോളി എഫ്‌സിയില്‍ പന്തുതട്ടിക്കളിക്കുന്ന രംഗങ്ങള്‍, അര്‍ജന്റീനയ്ക്കായുള്ള അരങ്ങേറ്റം, 2014- ലോകകപ്പ് കലാശപ്പോരിലെ ഹൃദയഭേദകമായ നിമിഷങ്ങള്‍, ഒടുവില്‍ ലോകകപ്പ് വിജയിച്ച് കിരീടത്തില്‍ മുത്തമിടുന്നതും വീഡിയോയിലുണ്ട്.
'2014-ലെ ലോകകപ്പില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരുടേത് കൂടിയാണ് ഈകപ്പ്. അവരും അന്ന് അവസാനം വരെ പൊരുതി. സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു'- മെസ്സി കുറിച്ചു.
'പരാജയങ്ങള്‍ യാത്രയുടെ ഭാഗമാണ്. നിരാശകളില്ലാതെ വിജയം കൈവരിക്കുക അസാധ്യമാണ്. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം'- ലോകകപ്പ് യാത്രയില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ള വികാരനിര്‍ഭരമായ കുറിപ്പ് മെസ്സി ഇങ്ങനെയാണ് അവസാനിപ്പിച്ചത്.
Content Highlights: Lionel Messi sends emotional message thanking Diego Maradona and fans after World Cup win
Published: 21 Dec 2022, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented