ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍


Photo: Getty Images

ദോഹ: ഓസീസ് പൂട്ടിലും മെരുങ്ങിയില്ല മെസ്സിയും അര്‍ജന്റീനയും. എട്ട് വര്‍ഷത്തിനുശേഷം വീണ്ടും ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. അവസാന എട്ടില്‍ ഡച്ച് പടയുമായാണ് ഏറ്റുമുട്ടല്‍.

ആക്രമണവും പ്രതിരോധവും പന്ത് തട്ടിക്കളിച്ച ഏകപക്ഷീയ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ ഒന്ന് വാങ്ങി ഇടയ്ക്കൊന്ന് വിറച്ചെങ്കിലും അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചെങ്കിലും ഓസ്ട്രേലിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് ആധികാരികമായി തന്നെ തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ മുന്നേറ്റം. മുപ്പത്തിയഞ്ചാം മിനിറ്റില്‍ സൂചിയില്‍ നൂല്‍ കോര്‍ക്കും പോലെ പന്ത് പായിച്ച നായകൻ ലയണൽ മെസ്സിയാണ് സ്‌കോറിങ് തുടങ്ങിയത്. അമ്പയിയേഴാം മിനിറ്റില്‍ ഗോളി മാറ്റ് റയാന്റെ ഗുരുതരമായ പിഴവ് മുതലെടുത്ത് ജൂലിയന്‍ അല്‍വാരസ് രണ്ടാം ഗോള്‍ വലയിലാക്കി. മെക്സിക്കോയ്ക്കെതിരേ ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ തലയില്‍ നിന്നാണ് അര്‍ജന്റീനയെ ഞെട്ടിച്ച സെല്‍ഫ് ഗോള്‍ വഴിതെറ്റി പിറന്നത്. ഇരുപത്തിയഞ്ച് വാര അകലെ നിന്ന് പകരക്കാരന്‍ ഗുഡ്വിൻ തൊടുത്ത ഷോട്ട് ഫെര്‍ണാണ്ടസിന്റെ തലയില്‍ തട്ടി സ്വന്തം വലയില്‍ പതിക്കുകയായിരുന്നു. ലൗട്ടാറോ മാര്‍ട്ടിനസ് ഏതാനും അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ അര്‍ജന്റീനയുടെ വിജയം ഇതിലും വലിയ മാര്‍ജിനില്‍ ആവുമായിരുന്നു. സ്‌കോറര്‍മാര്‍ മാത്രമല്ല, അവസാന സെക്കന്‍ഡില്‍ ക്വോളിന്റെ ഒരു ഷോട്ട് തടഞ്ഞ ഗോളി മാര്‍ട്ടിനെസ് കൂടിയാണ് അര്‍ജന്റീനയുടെ ഹീറോ.

മത്സരത്തിന്റെ തുടക്കം തൊട്ട് അര്‍ജന്റീന ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. അര്‍ജന്റീനയുടെ മുന്നേറ്റങ്ങളെ ഓസ്‌ട്രേലിയ ശാരീരികമായാണ് നേരിട്ടത്. ആദ്യ 22 മിനിറ്റില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. പന്ത് ഭൂരിഭാഗം സമയവും കൈവശം വെച്ചത് അര്‍ജന്റീനയാണ്. 24-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ ഓസ്‌ട്രേലിയ നേടിയെടുത്തു.

വിരസമായ കളിയെ ആവേശക്കൊടുമുടിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് അര്‍ജന്റീനയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി 35-ാം മിനിറ്റില്‍ വലകുലുക്കി. ആരാധകരെയും ഓസ്‌ട്രേലിയയെയും അമ്പരിപ്പിച്ചുകൊണ്ടാണ് മെസ്സി വലകുലുക്കിയത്. മാക് അലിസ്റ്ററുടെ പാസ് സ്വീകരിച്ച ഒട്ടമെന്‍ഡി പന്ത് ഒരു ടച്ചിലൂടെ അത് മെസ്സിയ്ക്ക് കൈമാറി. മൂന്ന് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് അടിച്ചിട്ടപ്പോള്‍ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം ആഹ്ലാദത്താല്‍ പൊട്ടിത്തെറിച്ചു. അത്രമേല്‍ ലോകോത്തര നിലവാരമുള്ള ഗോളാണ് മെസ്സിയുടെ കാലില്‍ നിന്ന് പിറന്നത്. മെസ്സിയുടെ ഒന്‍പതാം ലോകകപ്പ് ഗോളാണിത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ സൂപ്പര്‍ താരത്തിന്റെ ആദ്യ ഗോളുമാണിത്. ലോകകപ്പിലെ മെസ്സിയുടെ ഒന്‍പതാം ഗോളാണിത്.

പിന്നാലെ മത്സരം ആവേശത്തിലേക്കുയര്‍ന്നു. വൈകാതെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസ്സി വീണ്ടും ഓസ്‌ട്രേലിയന്‍ ബോകസിലേക്ക് ഇരച്ചെത്തി ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ റയാന്‍ അത് കൈയ്യിലൊതുക്കി. 53-ാം മിനിറ്റില്‍ ഒട്ടമെന്‍ഡി ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിന് മൈനസ് നല്‍കിയെങ്കിലും പിഴച്ചു. ഓസ്‌ട്രേലിയയുടെ മിച്ചല്‍ ഡ്യൂക്ക് കയറിവന്നെങ്കിലും മാര്‍ട്ടിനെസ് അപകടം ഒഴിവാക്കി.

എന്നാല്‍ സോക്കറൂസിനെ ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന വീണ്ടും വലകുലുക്കി. ഇത്തവണ യുവതാരം ജൂലിയന്‍ അല്‍വാരസാണ് ലക്ഷ്യം കണ്ടത്. ഓസ്‌ട്രേലിയന്‍ നായകനും ഗോള്‍ കീപ്പറുമായ മാത്യു റയാന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഓസീസ് പ്രതിരോധതാരം റോവ്‌ലസ് റയാന് ബാക്ക് പാസ് നല്‍കി. പന്ത് ക്ലിയര്‍ ചെയ്യാന്‍ റയാന്‍ വൈകിയതോടെ ഈ തക്കത്തില്‍ പന്ത് റാഞ്ചിയ അല്‍വാരസ് പോസ്റ്റിലേക്ക് ചെത്തിയിട്ടു. തകര്‍പ്പന്‍ ഫിനിഷ്. ഇതോടെ അര്‍ജന്റീന വിജയം ഏകദേശം അരക്കെട്ടുറപ്പിച്ചു.

64-ാം മിനിറ്റില്‍ സോക്കറൂസ് പോസ്റ്റിലേക്ക് മെസ്സി തകര്‍പ്പന്‍ ഡ്രിബിളിങ്ങുമായി ഇരച്ചുകയറിയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. എന്നാല്‍ മെസ്സിയെയും കൂട്ടരെയും
ഞെട്ടിച്ചുകൊണ്ട് ഓസ്‌ട്രേലിയ ഒരു ഗോള്‍ മടക്കി. 77-ാം മിനിറ്റില്‍ എന്‍സോ മാര്‍ട്ടിനെസ്സിന്റെ സെല്‍ഫ് ഗോളാണ് ഓസ്‌ട്രേലിയയ്ക്ക് തുണയായത്. ഓസ്‌ട്രേലിയയുടെ ക്രെയ്ഗ് ഗുഡ്‌വിന്റെ 25 വാര അകലെനിന്നുള്ള ലോങ്‌റേഞ്ചര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ മുഖത്ത് തട്ടി വ്യതിചലിച്ച് വലയില്‍ കയറി. ഈ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിന് സാധിച്ചുള്ളൂ.

ഒരു ഗോള്‍ തിരിച്ചടിച്ച ശേഷം ഓസ്‌ട്രേലിയ ആക്രമണം ശക്തിപ്പെടുത്തി. തുടര്‍ച്ചയായി രണ്ട് തവണ അര്‍ജന്റീന ഗോള്‍ മുഖത്ത് ആശങ്ക പരത്താനും സോക്കറൂസിന് സാധിച്ചു. 89-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച ലൗട്ടാറോ മാര്‍ട്ടിനെസ്സിന് തുറന്ന അവസരം ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇന്‍ജുറി ടൈമില്‍ സമാന അവസരം വീണ്ടും ലൗട്ടാറോയ്ക്ക് ലഭിച്ചെങ്കിലും താരം അതും പാഴാക്കി. ഇന്‍ജുറി ടൈമില്‍ മെസ്സിയുടെ സുന്ദരമായ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. ഇന്‍ജുറി ടൈമില്‍ മൂന്നിലധികം സുവര്‍ണാവസരങ്ങളാണ് അര്‍ജന്റീന പാഴാക്കിയത്. പിന്നാലെ ഓസ്‌ട്രേലിയ ഗോള്‍ പോസ്റ്റിലേക്ക് ഇരച്ചെത്തിയെങ്കിലും മാര്‍ട്ടിനെസ് രക്ഷകനായി. വൈകാതെ ആ നിമിഷം വന്നെത്തി... മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: fifa world cup 2022, argentina vs australia, argentina football, messi, argentina messi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented