
സിഡ്‌നി: കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടി ജപ്പാന്‍. എ.എഫ്.സി ഏഷ്യന്‍ ക്വാളിഫയര്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ജപ്പാന്‍ യോഗ്യത നേടിയത്. ജപ്പാന്റെ തുടര്‍ച്ചയായ ഏഴാം ലോകകപ്പ് പ്രവേശനമാണിത്.
പകരക്കാരനായി ഇറങ്ങിയ കവോറു മിറ്റോമയുടെ ഇരട്ട ഗോളുകളാണ് ജപ്പാന് ലോകകപ്പിലേക്കുള്ള വഴിയൊരുക്കിയത്. 89-ാം മിനിറ്റില്‍ പകരക്കാരനായി വന്ന മിറ്റോമ 89-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും ഗോളടിച്ച് ടീമിന്റെ വിജയശില്‍പ്പിയായി. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ജപ്പാന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. 1998-ന് ശേഷം ജപ്പാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടുന്ന ആദ്യ വിജയം കൂടിയാണിത്.
ഈ തോല്‍വിയോടെ ഓസ്‌ട്രേലിയയുടെ ലോകകപ്പ് യോഗ്യത തുലാസിലായി. ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് യോഗ്യത നേടണമെങ്കില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കണം. പ്ലേ ഓഫ് മത്സരങ്ങള്‍ ജൂണില്‍ ആരംഭിക്കും.
Content Highlights: Japan beat Australia to qualify for FIFA World Cup Qatar 2022
Published: 24 Mar 2022, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented