പിണറായി വിജയൻ| ഫോട്ടോ: മാതൃഭൂമി
കൊച്ചി: ട്രേഡ് യൂണിയന്‍ രംഗത്ത് നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെന്നും അറിഞ്ഞുകൊണ്ടുതന്നെ കാലങ്ങളായി അതേകാര്യംതന്നെ ചെയ്യുകയാണെന്നും സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
'നവകേരള കാഴ്ചപ്പാടും പാര്‍ട്ടിയും' എന്ന രേഖ അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് ട്രേഡ് യൂണിയന്‍ രംഗത്തെ തെറ്റായ പ്രവണതള്‍ക്കെതിരേ മുഖ്യമന്ത്രി കര്‍ശനമായ ചില മുന്നറിയിപ്പുകള്‍ നല്‍കിയത്.
ട്രേഡ് യൂണിയനുകള്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തനം നടത്തിവരികയാണ്. ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആവര്‍ത്തിക്കുന്നു. ഇത് ഇങ്ങനെ മുന്നോട്ടുപോയാല്‍ മറ്റു പല മേഖലകളേയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത കാലത്ത് ട്രേഡ് യൂണിയന്‍ രംഗവുമായി ബന്ധപ്പെട്ടുണ്ടായ ചില സംഭവങ്ങള്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചിരുന്നു. പ്രത്യേകിച്ചും കണ്ണൂരിലെ സംഭവവികാസങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ നോക്കുകൂലി നിരോധിച്ചുകൊണ്ട് നിര്‍ണായകമായ തീരുമാനമെടുത്തിരുന്നെങ്കിലും ചില ദുഷ്പ്രവണതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Content Highlights: Pinarayi Vijayan against unfair practices by Trade unions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..