കൊച്ചി: സി.പി.എം. സമ്മേളനത്തില്‍ താരങ്ങളായി പ്രതിശ്രുത വധൂവരന്മാര്‍. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എ.യുമാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നത്. 

To advertise here,

ഇവരുടെ വിവാഹം തീരുമാനിച്ചത് കഴിഞ്ഞയാഴ്ച വലിയ വാര്‍ത്തയായിരുന്നു. രണ്ടുപേരും സമ്മേളന പ്രതിനിധികളാണ്. 

സമ്മേളനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇരുവരോടും കുശലംപറയാനും ആശംസകള്‍ അറിയിക്കാനും നേതാക്കളും വൊളന്റിയര്‍മാരുമെല്ലാം എത്തുന്നു. പി.ബി. അംഗം എം.എ. ബേബി ഇവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പുസ്തകം സമ്മാനിച്ചു.