റൊസാരിയോ: കോപ്പ അമേരിക്കയ്ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. 26-അംഗ ടീമിനെയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ഡി മരിയ എന്നിവര്‍ക്കൊപ്പം യുവതാരങ്ങളായ അലജാന്‍ഡ്രോ ഗര്‍നാച്ചോ, വാലന്റിന്‍ കര്‍ബോനി എന്നിവരുമുണ്ട്. അതേ സമയം ഡിബാല ടീമിലില്ല. 

To advertise here,

നേരത്തേ എക്വഡോര്‍, ഗ്വാട്ടിമല ടീമുകള്‍ക്കെതിരേയുള്ള സൗഹൃദമത്സരങ്ങള്‍ക്കായി 29-അംഗ ടീമിനെയാണ് പരിശീലകന്‍ സ്‌കലോണി പ്രഖ്യാപിച്ചത്. ഇതില്‍ നിന്ന് വാലന്റിന്‍ ബാര്‍കോ, എയ്ഞ്ജല്‍ കൊറിയ, ലിയോ ബലെര്‍ഡി എന്നിവര്‍ പുറത്തായി. ഖത്തര്‍ ലോകകപ്പ് വിജയിച്ച സംഘത്തിലെ 21-പേര്‍ സ്‌ക്വാഡിലുണ്ട്. 

നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. അര്‍ജന്റീനയുള്‍പ്പെട്ട ഗ്രൂപ്പ് എ യില്‍ കാനഡ, ചിലി, പെറു ടീമുകളാണുള്ളത്. ജൂണ്‍ 21-ന് അര്‍ജന്റീനയും കാനഡയും തമ്മിലാണ് ആദ്യ മത്സരം.