ആഗ്രഹിച്ച പോലെ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് പടിയിറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അര്‍ജന്റൈന്‍ താരം എയ്്ഞ്ചല് ഡി മരിയ. കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന 16-ാം കിരീടം നേടിയപ്പോള്‍, അത് 11-ാം നമ്പറുകാരന്റെ പടിയിറങ്ങല്‍ കൂടിയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയുടെ ജയം.
കോപ്പ കഴിയുന്നതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് ഡി മരിയ നേരത്തേ അറിയിച്ചതാണ്. 'ഇത് ഞാന്‍ സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടാണ് ഇത് അവസാന കോപ്പ അമേരിക്കയാണെന്ന് പറഞ്ഞിരുന്നത്. അത് ഇവിടെ അവസാനിച്ചു'-മരിയ പറഞ്ഞു. ഫൈനലിലെത്തുന്നതും കപ്പ് നേടുന്നതും ഇതുപോലെ വിരമിക്കാന്‍ കഴിയുന്നതും സ്വപ്നം കണ്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈനലിലെ എക്സ്ട്രാ സമയത്തിന്റെ അവസാനത്തില്‍ മരിയക്ക് ഒരു യാത്രയയപ്പ് നല്‍കാനായി മുഖ്യപരിശീലകന്‍ ലയണല്‍ സ്കലോണി അദ്ദേഹത്തെ പിന്‍വലിച്ചിരുന്നു. ഈ തലമുറ തനിക്ക് എല്ലാം നേടിത്തന്നു. ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചതെല്ലാം അവര്‍ സാധ്യമക്കിത്തന്നു. ഇന്ന് ഞാന്‍ ഇത് അവസാനിപ്പിക്കുന്നു. ഇതിനെക്കാല്‍ നല്ല സമയമില്ലെന്ന് മരിയ വ്യക്തമാക്കി.
Content Highlights: angel di maria retirement
Published: 16 Jul 2024, 12:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented