മാത്യു തോമസ്, മാളവിക മോഹനന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ക്രിസ്റ്റിയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. പ്രശസ്ത എഴുത്തുകാരന് ബെന്യാമിന് അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണി വര്‍ഷങ്ങള്‍, അബീശഗിന്, അല്‍ അറേബ്യന്‍ നോവല്‍ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള് തുടങ്ങിയ കൃതികളിലൂടെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയ ബെന്യാമിന് അഭിനയിക്കുന്ന 'ക്രിസ്റ്റി' ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ജി.ആര് ഇന്ദുഗോപന്, ബെന്യാമിന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നവാഗതനായ ആല്‍വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റന്‍, കണ്ണന് സതീശന് എന്നിവരാണ് ക്രിസ്റ്റി നിര്‍മ്മിക്കുന്നത്.
Content Highlights: mathew thomas malavika movie christy benyamin character poster revealed
Published: 14 Feb 2023, 01:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented